Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൽക്കരിയുമായി പോകുന്ന...

കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

റാഞ്ചി: ഝാർഖണ്ഡിൽ സൈക്കിളിൽ കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. സൈക്കിളിൽ 200-200 കിലോ കൽക്കരിയുമായി ദിവസേന 30-40 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ യുവാക്കളുടെ വരുമാനം നാമമാത്രമാണെന്ന് അദ്ദേഹം പറയുന്നു. അവരോടൊപ്പം നടക്കാതെ, അവരുടെ ഭാരം അനുഭവിക്കാതെ, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല.

ഈ യുവതൊഴിലാളികളുടെ ജീവിതം മന്ദഗതിയിലായാൽ, ഇന്ത്യ കെട്ടിപ്പടുക്കുന്ന ചക്രവും നിലക്കുമെന്നും ‘എക്സി’ൽ രാഹുൽ ഗാന്ധി കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലാണ് രാഹുൽ യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്. ഗ്രാമീണരുമായി ഇടപഴകിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiBharat Jodo Nyay Yatra
News Summary - Rahul Gandhi shared a picture with the youth carrying coal
Next Story