Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തെ...

കേരളത്തെ പുകഴ്​ത്തിയുള്ള രാഹുലിന്‍റെ പ്രസംഗം ഉത്തരേന്ത്യയിൽ വിവാദമാക്കി ബി.ജെ.പി

text_fields
bookmark_border
Rahul Gandhi
cancel

തിരുവനന്തപുരം: രമേശ്​ ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ ​സമാപനചടങ്ങിൽ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബി.ജെ.പി കേന്ദ്രങ്ങൾ ആയുധമാക്കുന്നു. കേരളത്തെ പുകഴ്​ത്തിയുള്ള പ്രസംഗം രാഹുലിന്‍റെ മുൻ മണ്ഡലമായ അമേത്തിയടക്കമുള്ള ഇടങ്ങളെ അപമാനിക്കുന്നതാണെന്നാണ്​ ബി.​െജ.പി വാദം.

രാഹുൽ പ്രസംഗിച്ചതിങ്ങനെ: കഴിഞ്ഞ 15 വർഷമായി ഞാൻ ഉത്തരേന്ത്യയിലെ ഒരു എം.പിയായിരുന്നു. അവിടെ വ്യത്യസ്​തമായ രാഷ്​​ട്രീയമായിരുന്നു ഉണ്ടായിരുന്നത്​. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക്​ വരുന്നത്​ വളരെ താൽപര്യമുളവാക്കുന്നു. ഇവിടെയുള്ള ആളുകൾ ഓരോ പ്രശ്​നത്തിലും താൽപര്യമുള്ളവരാണ്​. ഉപരിവിപ്ലവമായി മാത്രമല്ല, പ്രശ്​നങ്ങളെ ആഴത്തിൽ സമീപിക്കുന്നു.

എന്നാൽ ഇത്​ ഉത്തരേന്ത്യക്കാരെയും അമേത്തിയെയും അധിക്ഷേപിക്കുന്നതാണെന്നാണ്​ ബി.ജെ.പി കേന്ദ്രങ്ങളുടെ വാദം. ട്വിറ്ററിൽ രാഹുലിനെതിരെ കാമ്പയിനും അവർ ആരംഭിച്ചിട്ടുണ്ട്​. ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ​ൈംസ്​ നൗ അടക്കമുള്ള ചാനലുകളും വിഷയം ഉയർത്തുന്നുണ്ട്​. സ്​മൃതി ഇറാനി, വിദേജ കാര്യ മന്ത്രി ജയശങ്കർ തുടങ്ങിയവരും രാഹുലി​നെതിരെ രംഗത്തെത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpRahul Gandhi
News Summary - Rahul Gandhi says Kerala’s politics not superficial, BJP accuses him of 'dividing India'
Next Story