ഒരു കോടി തൊഴിൽ വാഗ്ദാനവുമായി കോൺഗ്രസ് പ്രകടനപത്രിക
text_fieldsബംഗളൂരു: നവ കർണാടകക്കായി കൂടുതൽ തൊഴിലവസരങ്ങൾക്കും വികസനങ്ങൾക്കും പ്രാമുഖ്യം നൽകി നിയമസഭ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിെൻറ പ്രകടനപത്രിക പുറത്തിറക്കി. രാജ്യത്താകെ രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നൽകി കേന്ദ്ര ഭരണത്തിലേറിയിട്ടും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമുള്ള വെല്ലുവിളി കൂടിയാണ് കർണാടകയിൽ ഒരു കോടി തൊഴിലവസരങ്ങൾ ഒരുക്കുമെന്ന കോൺഗ്രസ് വാഗ്ദാനം.
പ്രകടനപത്രിക കർണാടകയിലെ ജനങ്ങളുടെ ശബ്ദമാണെന്ന് മംഗളൂരുവിൽ നടന്ന പ്രകാശന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും പാലിച്ചാണ് കോൺഗ്രസ് ജനങ്ങൾക്കുമുന്നിൽ നിൽക്കുന്നതെന്നും ഇത്തവണയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയിൽ ഒന്നാമതാണ് കർണാടകയെന്നും നവ കർണാടകയുടെ നിർമാണത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്നും ചടങ്ങിൽ പെങ്കടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജലസേചന പദ്ധതികൾക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതോടൊപ്പം കർഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന വരുമാനം ഉറപ്പുവരുത്തും. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകാൻ കമീഷൻ രൂപവത്കരിക്കും.
ലിംഗായത്ത് ന്യൂനപക്ഷ പദവി വിഷയത്തിൽ കാര്യമായ പരാമർശങ്ങളില്ല. മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ ‘കുടിൽ രഹിത കർണാടക’ക്കായി ഭവന നയവും രൂപപ്പെടുത്തി. ലോകത്തെ 10 ഇന്നവേഷൻ ഹബ്ബുകളിലൊന്നായ ബംഗളൂരുവിലാണ് ടെക്േനാളജിയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ബിസിനസിെൻറ 33 ശതമാനവും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രകടന പത്രിക, െഎ.ടി മേഖലയിലെ വരുമാനം വർധിപ്പിച്ച് സംസ്ഥാന സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
