Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നുണകളുടെ...

ബി.ജെ.പി നുണകളുടെ ഫാക്​ടറിയെന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: ബി.ജെ.പി നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്​ടറിയാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്​ ബി.ജെ.പി. കോൺഗ്രസിന്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി ബന്ധമുണ്ടെന്ന്​ വരുത്തി തീർക്കാനാണ്​​ അവർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 

2012ൽ കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി കോൺഗ്രസ്​ ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ വരുത്തി തീർക്കാനാണ്​ ബി.ജെ.പി ​ശ്രമം. ഇതിനായി കേന്ദ്രമന്ത്രിമാരെയാണ്​ അവർ ഉപയോഗിക്കുന്നതെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. 39 ഇന്ത്യക്കാർ ഇറാഖിൽ കൊല്ലപ്പെട്ടതിൽ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ ബി.ജെ.പി ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും രാഹുൽ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ​ ഡോണൾഡ്​ ​ട്രംപിന്​ അനുകൂലമായി തരംഗം സൃഷ്​ടിക്കുന്നതിനായി കേംബ്രിഡ്​ജ്​ അനലിറ്റിക്ക ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതോടെയാണ്​ സ്ഥാപനം ഇന്ത്യയിലും ചർച്ചയായത്​. കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി കോൺഗ്രസിന്​ ബന്ധമുണ്ടെന്നും 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പാർട്ടിക്ക്​ അനുകൂലമായി ഇവർ ഇടപെടുന്നുവെന്നുമാണ്​ ബി.ജെ.പിയുടെ ആരോപണം. എന്നാൽ, 2014ലെ ​ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ്​ കേംബ്രിഡ്​ജ്​​ അനലറ്റിക്കയെ ഉപയോഗ​പ്പെടുത്തിയെന്നാണ്​ കോ​ൺഗ്രസ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newscambridge analyticaRahul Gandhi
News Summary - Rahul Gandhi Says BJP 'Lying Factory' at Work to Spin 'Fake News' About Congress Link to Cambridge Analytica-
Next Story