Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക ഗാന്ധി...

പ്രിയങ്ക ഗാന്ധി നിയമിച്ചയാളെ രാഹുൽ പുറത്താക്കി

text_fields
bookmark_border
പ്രിയങ്ക ഗാന്ധി നിയമിച്ചയാളെ രാഹുൽ പുറത്താക്കി
cancel

ന്യൂഡൽഹി: എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ ശേഷം നടത്തിയ നിയമനം റദ്ദാക്കി കോൺഗ്രസ്​ അധ് യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശി​​െൻറ ചുമതലയുള്ള പാർട്ടി സെക്രട്ടറിയായി പ്രിയങ്ക നിയമിച്ച കുമാർ ആശിഷി​െനയാണ്​ രാഹുൽ ഗാന്ധി പുറത്താക്കിയത്​.

2005 ​ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയായ വ്യക്തിയാണ്​ കുമാർ ആശിഷ്​ എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രിയങ്ക ഗാന്ധി നയിക്കുന്ന ഉത്തർപ്രദേശ്​ ടീമിൽ നിന്നും ഇയാളെ പുറത്താക്കിയത്​. ആശിഷി​​െൻറ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി (ഒാർഗനൈസേഷൻ) കെ.സി വേണുഗോപാൽ പ്രസ്​താവനയിൽ അറിയിച്ചു.

കുമാർ ആശിഷിനെ പ്രിയങ്ക സെക്രട്ടറിയായി നിയമിച്ചതിൽ ബിഹാറിൽ നിന്നുള്ള നിരവധി നേതാക്കൾ പാർട്ടി കേന്ദ്രനേതൃത്വത്തെ അതൃപ്​തി അറിയിച്ചിരുന്നു. ആശിഷിനെ പുറത്താക്കിയി​ല്ലെങ്കിൽ അത്​ രാഷ്​ട്രീയ എതിരാളികൾ പ്രിയങ്കക്കെതിരെ ഉപയോഗിക്കുമെന്ന വാദവും ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aicc SecretaryPriyankaRahul Gandhi
News Summary - Rahul Gandhi sacks AICC secretary attached to Priyanka- India news
Next Story