Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല:...

ശബരിമല: തീവ്രസമരത്തിലേക്ക്​ നീങ്ങരുതെന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
ശബരിമല: തീവ്രസമരത്തിലേക്ക്​ നീങ്ങരുതെന്ന്​ രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കോൺഗ്രസ്​ തീവ്രസമരത്തിലേക്ക്​ നീങ്ങരുതെന്ന്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തീവ്രസമരത്തിലേക്ക്​ നീങ്ങുന്നത്​ കോൺഗ്രസ്​ നിലപാടിന്​ വിരുദ്ധം. നേതാക്കൾ പ്ര​േകാപനപരമായ സമര രീതികളിലേക്ക്​ കടക്കരുതെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ്​ നൽകി.

ശബരിമല വിഷയത്തിൽ സ്​ത്രീകളുടെ വികാരം മാനിക്കണം. എന്നാൽ, കൊടിപിടിച്ചുള്ള സമരം ഇപ്പോൾ അവിടെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്ര​ൻ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ രാഹുൽ ഗാന്ധി ഹൈക്കമാൻഡ്​ നിലപാട്​ അറിയിച്ചത്​.

അതേ സമയം, ശബരിമല വിഷയത്തിൽ എ.​െഎ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലപാടുകളിൽ വൈരുധ്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും പറഞ്ഞു. ശബരിമലയിൽ സ്​ത്രീ പ്രവേശനത്തിനെതിരെ നടന്ന സമരം കഴിഞ്ഞ ദിവസം അക്രമാസക്​തമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ കോൺഗ്രസ്​ ദേശീയ നേതൃത്വത്തി​​​െൻറ നിലപാട്​ രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssabarimala women entrymalayalam newsRahul Gandhi
News Summary - Rahul gandhi on sabarimala issue-Kerala news
Next Story