Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കടലൊരുക്കി രാഹുൽ...

ആൾക്കടലൊരുക്കി രാഹുൽ ഷോ

text_fields
bookmark_border
Rahul-23
cancel

അ​മേ​ത്തി: ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന മൂ​ന്നു കി.​മീ. റോ​ഡ് ഷോ​ക്ക്​ പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക് ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സി​റ്റി​ങ്​ സീ​റ്റാ​യ ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ ​കി. സോ​ണി​യ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ഒ​പ്പ​മാ​ണ് രാ​ഹു​ല്‍ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നെ​ത്തി​യ​ത്. എ​തി​ര്‍സ്ഥാ​നാ​ര്‍ഥി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി വ്യാ​ഴാ​ഴ്​​ച പ​ത്രി​ക ന​ൽ​കും.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്.​പി, ബി.​എ​സ്.​പി, ആ​ർ.​എ​ൽ.​ഡി മ​ഹാ​സ​ഖ്യം രാ​ഹു​ലി​നെ​തി​രെ സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്നി​ല്ല. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ രാ​ഹു​ലി​ന്​ ആ​ശം​സ​ക​ളേ​കി റോ​ഡ്​ ഷോ​യി​ൽ അ​ണി​നി​ര​ന്ന​ത്. പൂ​ക്ക​ൾ വി​ത​റി​യും കൈ​ക​ൾ വീ​ശി​യും ആ​ർ​ത്തു​വി​ളി​ച്ചും അ​വ​ർ ​ഉ​റ​ച്ച​പി​ന്തു​ണ പ്ര​ക​ടി​പ്പി​ച്ചു. ബി.​ജെ.​പി​യു​ടെ വെ​ല്ലു​വി​ളി​യെ ആ​ൾ​ക്കൂ​ട്ട​ത്തെ നി​ര​ത്തി പ്ര​തി​രോ​ധി​ക്കാ​ൻ ഉ​റ​ച്ചു​ത​ന്നെ​യാ​ണ്​ പ​ത്രി​ക സ​മ​ര്‍പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള കോ​ണ്‍ഗ്ര​സി‍​െൻറ ശ​ക്തി​പ്ര​ക​ട​നം.

പ്രി​യ​ങ്ക ഗാ​ന്ധി​യും ഭ​ര്‍ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര​യും മ​ക്ക​ളും രാ​ഹു​ലി‍​െൻറ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. 15 വ​ർ​ഷ​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് അ​മേ​ത്തി​യെ ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മേ​യ് ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ്. അ​മേ​ത്തി​ക്കു​പു​റ​മെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​കൂ​ടി രാ​ഹു​ൽ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. രാ​ഹു​ൽ ഏ​പ്രി​ൽ നാ​ലി​ന് വ​യ​നാ​ട്ടി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, റാ​യ്ബ​റേ​ലി​യി​ൽ സോ​ണി​യ വ്യാ​ഴാ​ഴ്​​ച പ​ത്രി​ക ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019Rahul Gandhi
News Summary - Rahul Gandhi road show in amethi-India news
Next Story