കർണാടക ജനതയുടെ മൻ കി ബാത്താണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് രാഹുൽ
text_fieldsമംഗളൂരു: അടുത്ത മാസം 12ന് നടക്കുന്ന കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് പ്രകടന പത്രിക മംഗളൂരു ടി.എം.എ.പൈ ഹാളിൽ പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബി.ജനാർദ്ദന പൂജാരി ഏറ്റുവാങ്ങി. നാല് ചുമരതിരിലിരുന്ന് ഏതാനും പേർ ചേർന്ന് പടച്ചുണ്ടാക്കിയ കുറിപ്പല്ല കോൺഗ്രസ് പ്രകടന പത്രികയെന്ന് രാഹുൽ പറഞ്ഞു. നാനാതുറകളിലെ ജനവിഭാഗങ്ങളുമായി പലവട്ടം സംവദിച്ച് അവരുടെ ഹൃദയം തൊട്ടറിഞ്ഞ് തയ്യാറാക്കിയ പത്രിക സമഗ്രമാണ്. അടുത്ത അഞ്ചുവർഷത്തിൽ ഇവയെല്ലാം നടപ്പാക്കാനുള്ള പ്രതിബദ്ധതയോടെയാണ് കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് തോന്നുന്ന കാര്യമാണ് മാന്‍കിബാത്തിലൂടെ സംസാരിക്കുന്നതെങ്കില്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക കര്‍ണാടക ജനങ്ങളുടെ മാന്‍കിബാത്താണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടക ജനതയുടെ മനസാണ് പ്രകടന പത്രികയിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ 95 ശതമാനവും നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പ്രകടനപത്രികയിൽ നിറഞ്ഞിരിക്കുന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നു. ആ പ്രകടന പത്രിക ഖനി രാജാക്കൻമാരുടെയും അഴിമതികാരുടെതുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവുമായി അകന്നുനിന്ന ജനാർദ്ദന പൂജാരിക്ക് പ്രകടനപത്രിക കൈമാറി പ്രകാശനം നിർവ്വഹിച്ച തിലൂടെ ജവഹർലാൽ നെഹ്റു മുതൽ കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധം പുലർത്തിയ നേതാവിനെ പാർട്ടിയുമായി അടുപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, മുൻ മുഖ്യമന്ത്രി എം.വീരപ്പ മൊയ്ലി എം.പി, കർണാടക പാർട്ടി ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡണ്ട് ഡോ.ജി.പരമേശ്വര, എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഡി.സി.സി. പ്രസിഡണ്ട് ഹരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
