Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ബി.ജെ.പിയെ...

യു.പിയിൽ ബി.ജെ.പിയെ തകർക്കുന്നതിനാണ്​ പ്രഥമ പരിഗണന - രാഹുൽ

text_fields
bookmark_border
യു.പിയിൽ ബി.ജെ.പിയെ തകർക്കുന്നതിനാണ്​ പ്രഥമ പരിഗണന - രാഹുൽ
cancel

ന്യൂഡൽഹി: യു.പിയിൽ എസ്​.പി-ബി.എസ്​.പി സഖ്യത്തിനെതിരെ സ്​ഥാനാർഥികളെ നിർത്തിയ നടപടിയെ ന്യായികരിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പിയിൽ മതേതര സഖ്യം മാത്രമേ വിജയിക്കുകയുള്ളൂ. അത്​ എസ്​.പി- ബി.എസ്​.പി സഖ്യമോ കോൺഗ്രസോ ആകാം - രാഹുൽ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

കോൺഗ്രസിൻെറ സ്വാധീനം കുറവുള്ള മേഖലകളിൽ ബി.ജെ.പിയെ തകർക്കാനാണ് സ്​ഥാനാർഥികളെ നിർത്തിയതെന്ന പ്രിയങ്കയുടെ വാക്കുകൾ രാഹുലും ആവർത്തിച്ചു. യു.പിയിൽ ബി.ജെ.പിയെ തകർക്കുക എന്നതിനാണ്​ പ്രഥമ പരിഗണന നൽകേണ്ട​െതന്ന്​ സഹോദരിയോടും ജ്യോതിരാദിത്യ സിന്ധ്യയോടും പറഞ്ഞിരുന്നു. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലാത്ത ഇടങ്ങളിൽ മഹാഗഡ്​ബന്ധനെ പിന്തുണക്കും. മഹാഗഡ്​ബന്ധനും കോൺഗ്രസും ചേർന്ന്​ യു.പി തൂത്തു വാരും -രാഹുൽ കൂട്ടിച്ചേർത്തു.

എസ്​.പി- ബി.എസ്​.പി സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാത്തത്​ സംബന്ധിച്ച്​ മായാവതിയോടും അഖിലേഷിനോടുമാണ്​ ചോദിക്കേണ്ടത്. തന്ത്രപരമായ കാരണങ്ങൾ ​െകാണ്ടാണ്​ അവർ ഇത്തരം നടപടികൾ സ്വീകരിച്ചത്​. കോൺ​ഗ്രസുമായി സഖ്യം വേണ്ടെന്ന്​ അവർക്ക്​ തോന്നിയെന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019bjpUttar PradeshRahul GandhiCongres
News Summary - Rahul Gandhi Reveals His UP Poll Strategy - India news
Next Story