Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും; ഇൻഡ്യാസഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും; ഇൻഡ്യാസഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
cancel

ന്യൂഡൽഹി: വിയറ്റ്നാം യാത്ര കഴിഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ തിരിച്ചെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് നിശ്ചയിച്ച മഹാറാലിയുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പ്രതിഷേധങ്ങളുടെ ഭാഗമായി ബുധനാഴ്ച ജനകീയ പാർലമെന്റ് സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിനെ ജനകീയ വിചാരണ ചെയ്യാനും പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ബി.ജെ.പി.േഇതര പാർട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് രാഹുൽ ഗാന്ധിയുടെയും സഖ്യത്തിന്റെയും നീക്കം.

പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ച ശേഷം രാഹുൽ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ ഇതിനെ പ്രതിരോധിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rahul gandhi returns to delhi
Next Story