സ്വയം പുകഴ്ത്തലിൽ’ മോദിക്ക് എ പ്ലസ് -രാഹുൽ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ നാലാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിന് പരിഹിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണകാര്യങ്ങളിൽ ദയനീയ പ്രകടനം കാഴ്ചവെച്ച മോദി, സ്വയം പുകഴ്ത്തലിനും മുദ്രാവാക്യങ്ങൾ നിർമിക്കുന്നതിലും മാത്രമാണ് മെച്ചമെന്ന് ട്വിറ്ററിൽ കളിയാക്കി.
വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് നൽകിയ ‘പ്രോഗ്രസ് റിപ്പോർട്ടി’ൽ തൊഴിലവസരം സൃഷ്ടിക്കൽ, കാർഷിക രംഗം, വിദേശനയം, ഇന്ധനവില നിയന്ത്രിക്കൽ എന്നീ വിഷയങ്ങളിൽ ഏറ്റവും കുറഞ്ഞ ‘എഫ്’ ഗ്രേഡ് നൽകിയപ്പോൾ സ്വയം പുകഴ്ത്തൽ, മുദ്രാവാക്യങ്ങൾ നിർമിക്കൽ എന്നീ വിഷയങ്ങളിൽ എ പ്ലസ് നൽകി. അതേസമയം, യോഗക്ക് ബി-മൈനസ് ആണ്.
മറ്റുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ വിദഗ്ധനാണെങ്കിലും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തയാളാണെന്നും അശ്രദ്ധയുള്ളയാളാണെന്നും ‘റിപ്പോർട്ടി’ലെ അഭിപ്രായം രേഖപ്പെടുത്തേണ്ട കോളത്തിൽ എഴുതിയിരിക്കുന്നു. കേന്ദ്ര സർക്കാറിെൻറ നാലാം വാർഷികം വഞ്ചനാദിനമായാണ് കോൺഗ്രസ് ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
