Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധകപ്പലിൽ അവധി...

യുദ്ധകപ്പലിൽ അവധി ആഘോഷിക്കുമോ? മോദിക്ക്​ മറുപടിയുമായി രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: ഐ.എൻ.എസ്​ വിരാടിൽ രാജീവ്​ ഗാന്ധിയും കുടുംബവും അവധി ആഘോഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുട െ പ്രസ്​താവനക്ക്​ മറുപടിയുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജീവ്​ ഗാന്ധിക്കൊപ്പം താൻ ഐ.എൻ.എസ്​ വിരാട് ​ സന്ദർശിച്ചിട്ടുണ്ടെങ്കിലും അതൊരു ഔദ്യോഗിക യാത്രയാണെന്ന്​ രാഹുൽ വിശദീകരിച്ചു. വിമാനവാഹിനി കപ്പലിൽ ആരെങ്കിലും അവധിയാഘോഷിക്കുമോയെന്നും അ​േദഹം ചോദിച്ചു.

ത​​െൻറ കുടുംബത്തിനെതിരായ മോദിയുടെ ആക്ഷേപങ്ങൾക്ക്​ മറുപടി പറയേണ്ട ആവശ്യമില്ല. മോദി രാജ്യത്തോട്​ ചെയ്​തത്​ എ​​െൻറ അച്​ഛനോ മുത്തശ്ശിയോ ഇന്ത്യയോട്​ ചെയ്​തുവെന്ന്​ വിശ്വസിക്കുന്നില്ല. യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ഒളിച്ചോടാനാണ്​ മോദി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

നേരത്തെ ഐ.എൻ.എസ്​ വിരാടിൽ രാജീവ്​ ഗാന്ധിയും കുടുംബവും അവധിയാഘോഷിച്ചുവെന്നും യുദ്ധകപ്പലിനെ സ്വകാര്യ ടാക്​സിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. മോദിയുടെ പ്രസ്​താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന്​ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ രാഹുലി​​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsRahul GandhiCongres
News Summary - Rahul gandhi reply to pm modi-India news
Next Story