Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടതുറാലിയിൽ നിന്ന്​...

ഇടതുറാലിയിൽ നിന്ന്​ തലവലിച്ച്​ രാഹുൽ

text_fields
bookmark_border
Rahul Gandhi
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ട​തു​പാ​ർ​ട്ടി​ക​ളും കോൺ​ഗ്ര​സും ചേ​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന കൊ​ൽ​ക്ക​ത്ത റാ​ലി​യി​ൽ​നി​ന്ന്​ ത​ല​വ​ലി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി.

സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും നേ​രി​ട്ട്​ ഏ​റ്റു​മു​ട്ടു​ന്ന കേ​ര​ള​ത്തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ര​ണ്ടു ​പാ​ർ​ട്ടി​ക​ളും പ​ശ്ചി​മ ബം​ഗാ​ളി​ൽ തോ​ളി​ൽ കൈ​യി​ടു​ന്ന​ത്​ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ബി.​ജെ.​പി​ക്കും മ​റ്റും അ​വ​സ​ര​മാ​കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണി​ത്. ത​മി​ഴ്​​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച്​ ഒ​ന്നു വ​രെ രാ​ഹു​ൽ നീ​ട്ടി​യ​ത്​ കൊ​ൽ​ക്ക​ത്ത റാ​ലി ഒ​ഴി​വാ​ക്കാ​ൻ​കൂ​ടി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ പി​ണ​റാ​യി സ​ർ​ക്കാ​റി​നെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ ക​ട​ന്നാ​ക്ര​മി​ച്ചി​രു​ന്നു. രാ​ഹു​ലി​നു നേ​രെ സി.​പി.​എ​മ്മും തി​രി​ഞ്ഞു.

അ​തി​നെ​ല്ലാ​മി​ട​യി​ലാ​ണ്​ കൊ​ൽ​ക്ക​ത്ത റാ​ലി. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്ക​മു​ള്ള​വ​ർ കൊ​ൽ​ക്ക​ത്ത റാ​ലി​യി​ലു​ണ്ട്. ഇ​ത്ത​വ​ണ ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി.​ജെ.​പി​ക്കും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു​മെ​തി​രെ തു​റ​ന്ന സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ സി.​പി.​എം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalleft partiesRahul Gandhi
News Summary - rahul gandhi removed from left rallies in bengal
Next Story