ഡൽഹിയിൽ എ.എ.പി-കോൺഗ്രസ് സഖ്യത്തിന് രാഹുൽ വിസമ്മതിച്ചു- കെജ്രിവാൾ
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് ബി.ജെ.പിയെ നേരിടാൻ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യം ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി ഡ ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥിരീകരിച്ചതായി കെജ്രിവാൾ അറിയിച്ചു.
രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരുന്നു. സഖ്യത്തിനില്ലെന്ന നിലപാടാണ് അദ്ദേഹം അറിയിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. എ.എ.പി അധ്യക്ഷൻ കെജ്രിവാൾ കോൺഗ്രസുമായുള്ള സഖ്യത്തിനായി ഇതുവരെ സമീപിച്ചിട്ടില്ലെന്ന ഡൽഹി ചുമതലയുള്ള നേതാവ് ഷീലാ ദീക്ഷിത്തിെൻറ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടിയിൽ രാഹുലിനേക്കാൾ പ്രാധാന്യമുള്ള നേതാവല്ല ഷീലാ ദീക്ഷിത്തെന്നും കെജ്രിവാൾ പറഞ്ഞു.
പഞ്ചാബ്,ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ എ.എ.പി കോൺഗ്രസുമായി സഖ്യം ചേരുമെന്ന് അറിയിച്ചിരുന്നു. ഡൽഹിയിൽ അഞ്ചു സീറ്റ് നൽകണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം.
