Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനീതിക്കെതിരായ വിജയം, ധാർഷ്ട്യം തല കുനിച്ചെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യത്തിന്‍റെ തല കുനിച്ചെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പറഞ്ഞു.

"രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യം തല കുനിച്ചു.

അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങൾ!

ജയ് ഹിന്ദ്, ജയ് ഹിന്ദ് കർഷകൻ!"

രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ്​ എല്ലാം ചെയ്​തത്. കർഷകരോട്​ ക്ഷമ ചോദിക്കുകയാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ പശ്​ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന്​ മോദി അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi react to Farm laws withdrawn
Next Story