Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം വാഗ്​ദാനം...

കേന്ദ്രം വാഗ്​ദാനം പാലിച്ചില്ല; അർഹതപ്പെട്ട റേഷൻ ജനങ്ങൾക്ക് ലഭിച്ചില്ലെന്ന്​ രാഹുൽ

text_fields
bookmark_border
കേന്ദ്രം വാഗ്​ദാനം പാലിച്ചില്ല; അർഹതപ്പെട്ട റേഷൻ ജനങ്ങൾക്ക് ലഭിച്ചില്ലെന്ന്​ രാഹുൽ
cancel

ന്യൂഡൽഹി: ​നരേന്ദ്രമോദി സർക്കാർ വാഗ്​ദാനം പാലിക്കാത്തതിനെ തുടർന്ന്​ നിരവധി പേർക്ക്​ അവകാശപ്പെട്ട റേഷൻ ലഭിച്ചില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

എൻ.എഫ്​.സി.എ നിയമം അനുസരിച്ച്​ റേഷന്​ അർഹതയുള്ളവരുടെ പട്ടിക വിപുലീകരിക്കുമെന്ന്​ മോദി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇതിനുള്ള നടപടികൾ ഉണ്ടായില്ല. ഇതിനാൽ ജനങ്ങൾക്ക്​ അവകാശപ്പെട്ട റേഷൻ ലഭിച്ചില്ല. വലിയ ദുരന്തമായി ഈ പ്രശ്​നം ഇപ്പോഴും നില നിൽക്കുകയാണെന്ന്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട പത്ര വാർത്ത പങ്കുവെച്ചാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക്​ ഗുണകരമാവുമെന്ന്​ അറിയിച്ചാണ്​ ഭക്ഷ്യനിയമം അനുസരിച്ച്​ റേഷന്​ അർഹതയുള്ളവരുടെ പട്ടിക വിപുലീകരിക്കുമെന്ന് കേന്ദ്രസർക്കാർ ​അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressRahul Gandhi
News Summary - Rahul gandhi Ration shop issue
Next Story