ഒാരോ ഇന്ത്യക്കാരനും ചോദ്യങ്ങളുന്നയിക്കണം –രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ വിഷയത്തിൽ കഴിഞ്ഞദിവസം പാർലമെൻറിൽ ഉന്നയിച്ച ചോദ്യങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടും മന്ത്രിമാരോടും ചോദിക്കാൻ ഒാരോ ഇന്ത്യക്കാരനും മുന്നോ ട്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘‘കേന്ദ്ര പ്രതിരോധ മന്ത്രി രണ്ടുമണിക്കൂർ പാർലമെൻറിൽ സംസാരിച്ചിട്ടും ഞാൻ ചോദിച്ച ലളിതമായ രണ്ടു ചോദ്യങ്ങൾക്ക് അവർ ഉത്തരം പറഞ്ഞില്ല’’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പാർലമെൻറിൽ ഉന്നയിച്ച ചോദ്യങ്ങളുടെ വിഡിയോയും രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരാർ ആരാണ് അനിൽ അംബാനിക്ക് നൽകിയതെന്നും ‘ബൈപാസ് ശസ്ത്രക്രിയ’ വഴി പ്രധാനമന്ത്രി ഇത് നടപ്പാക്കുേമ്പാൾ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നോയെന്നുമാണ് ചോദ്യങ്ങൾ. അതെ എന്നോ ഇല്ല എന്നോ ഉത്തരം നൽകാനായിരുന്നു പ്രതിരോധമന്ത്രിയോട് രാഹുലിെൻറ ആവശ്യം.
