ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി; ‘ആർ.എസ് എസിന് തമിഴ്‌നാട്ടിൽ ബിനാമി ഭരണം നടത്തണം’
text_fieldsകന്യാകുമാരി കുളച്ചൽ പൊതുയോഗത്തിൽ രാഹുൽ ഗാന്ധിസംസാരിക്കുന്നു
നാഗർകോവിൽ:ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കശ്മീർ വരെ സഞ്ചരിച്ചതിൽ നിന്നും മനസ്സിലാക്കിയതനുസരിച്ച് വിവിധ ഭാഷകളും, മതങ്ങളും, സംസ്‌കാരവും, പൈതൃകവും നിറഞ്ഞ രാജ്യത്തിൽ നിന്ന് കോൺഗ്രസിന് ബി.ജെ.പിയ്ക്ക് എതിരെ ആശയപരമായ യുദ്ധം നടത്തേണ്ട സ്ഥിതിവിശേഷമാണു ഉള്ളതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കന്യാകുമാരി ജില്ലയിൽ കുളച്ചൽ നിയോജക മണ്ഡലത്തിലെ ലക്ഷ്മിപുരം കോളജ് മൈതാനത്ത് ജില്ലയിൽ ഡി.എം.കെ നേതൃത്വത്തിൽ മത്സരിക്കുന്ന മതേതരമുന്നണിയിലെ ആറ് സ്ഥാനാർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടന അനുസരിച്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് രാജ്യം ഓരോ ചെറിയ സംസ്ഥാനത്തിനും അതിന്റെതായ പ്രാധാന്യം ഭരണഘടന ഉറപ്പ് നൽകുന്നു. തമിഴ് ജനതക്ക് ആയിരം വർഷങ്ങളിലേറെ ചരിത്ര പാരമ്പര്യം ഉണ്ട്. അതുപോലെ തന്നെയാണ് പഞ്ചാബിനും ,കർണാടകക്കും ആന്ധ്രക്കും ഉത്തർപ്രദേശിനും സമാന പാരമ്പര്യമാണുള്ളത്. ഓരോ സംസ്ഥാനത്തെയും ജനങ്ങളാണ് ആ നാട് ഭരിക്കേണ്ടത്. എന്നാൽ ബി.ജെ.പി അങ്ങനെയല്ല ചിന്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്‌ക്കാരം എന്ന രീതിയിലാണ് അവരുടെ കാഴ്ചപാട്. ബി.ജെ.പിക്ക് തമിഴ്നാട് ഭരിക്കണം അതിനായി എ. ഐ. എ.ഡി. എം. കെ എന്ന ഒരിക്കൽ സംസ്ഥാനത്ത് വളരെ പ്രാധാന്യമുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടിയെ കരുവാക്കുന്നു. ഇന്ന് എ. ഐ. എ.ഡി. എം.കെ ഒഴിഞ്ഞ കൂട് പോലെയാണ്. ബി.ജെ.പി അഴിമതിയുടെ കാരണം ചൂണ്ടികാട്ടി എ. ഐ. എ.ഡി എം.കെയെ വരിധിയിൽ ആക്കുകയാണ്. ആർ.എസ് എസിന് തമിഴ്‌നാട്ടിൽ ബിനാമി ഭരണം നടത്തണം. എന്നാൽ ഡി. എം. കെയും കോൺഗ്രസ്സും മറ്റ് സഖ്യകളും ചേർന്ന് തമിഴ് സംസ്‌കാരം ചോർന്നുപോകാത്ത ഭരണം ഉറപ്പ് നൽകുന്നു.
പാർലമെൻ്റിൽ വനിത ബില്ലിന്റെ മറവിൽ മണ്ഡലം പുനനിർണയ ബില്ല് പാസാക്കാൻ ശ്രമിച്ചെങ്കിലും ദേശവിരുദ്ധ നിയമത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾക്കായി. ഡി. എം. കെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമേ പദ്ധതികൾ ഭാവിയിലും തുടരാൻ മതേതര മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. കാമരാജിന്റെ ഭരണകാലത്തെ മേൻമകളും രാഹുൽ ഗാന്ധി എണ്ണി പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്. ഛത്തിസ്ഗഡിൽ കന്യാസ്ത്രീകൾ നേരിട്ട അനുഭവങ്ങളെയും രാഹുൽ അപലപിച്ചു. കോൺഗസിന്റെ ആശയമാണ് അവസാനം വിജയിക്കുക എന്ന് ബി.ജെ.പിക്ക് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊതുയോഗത്തിൽ എ. ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ , വിജയ് വസന്ത് എം.പി, ആറ് മണ്ഡലങ്ങളിലും മത്സരിക്കുന്ന ഡി.എം.കെ, കോൺഗ്രസ്. സി.പി എം സ്ഥാനാർഥിളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

