കോൺഗ്രസ് അധികാരമേറ്റാൽ എല്ലാവർക്കും മിനിമം വരുമാനം -രാഹുൽ
text_fieldsറായ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ എല്ലാ ദരിദ്രർക്കും മിനിമം വരുമാനം ഉറപ്പാക് കുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തിസ്ഗഢിൽ 15 വർഷത്തെ ഇടവേളക്കു ശേഷം കോൺഗ്രസിനെ അധികാരത്തില െത്തിച്ച േവാട്ടർമാർക്കും കർഷകർക്കും നന്ദി രേഖപ്പെടുത്താനായി റായ്പുരിൽ നടത്തിയ പരിപാടിയിൽ (കിസാൻ ആഭാർ സമ് മേളൻ) സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ബി.ജെ.പിയും രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. അനിൽ അംബാനിയും നീരവ് മോദിയും വിജയ് മല്യയും മെഹുൽ ചോക്സിയുമെല്ലാം ആണ് ഇതിൽ ഒരു വിഭാഗം. മറുവിഭാഗമാകെട്ട ദരിദ്ര കർഷകരും. കോൺഗ്രസ് ചരിത്രപരമായ തീരുമാനമാണ് പ്രഖ്യാപിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കും. അതുവഴി, ഇന്ത്യയിലെ എല്ലാ ദരിദ്രർക്കും നിശ്ചിത വരുമാനം ലഭിക്കുന്ന അവസ്ഥയുണ്ടാകും. വിശന്ന് കഴിയുന്നവർ രാജ്യത്ത് ഇല്ലാത്ത അവസ്ഥക്ക് ഇൗ പദ്ധതി ഉപകാരപ്പെടും -രാഹുൽ പറഞ്ഞു.
കർഷകരുടെ കടം എഴുതിത്തള്ളിയ രേഖയും രാഹുൽ ചടങ്ങിൽ വിതരണം ചെയ്തു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേശ് ബാേഘൽ, മുതിർന്ന നേതാവ് പി.എൽ. പുനിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇക്കഴിഞ്ഞ ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 90ൽ 68 സീറ്റ് നേടിയാണ് വിജയം കൊയ്തത്. ഇവിടെ പാർട്ടി അധികാരത്തിൽ വന്നാൽ കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
