Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു മണിക്കൂറിനുശേഷം രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും എം.പിമാരെയും വിട്ടയച്ചു; ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ

text_fields
bookmark_border
രണ്ടു മണിക്കൂറിനുശേഷം രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും എം.പിമാരെയും വിട്ടയച്ചു; ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ
cancel

ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രണ്ടു മണിക്കൂറിനുശേഷം വിട്ടയച്ചു. ഇതോടൊപ്പം കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും പൊലീസ് വിട്ടയച്ചു.

ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ പുറത്തേക്ക് വന്നത്. വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എം.പിമാർ നടത്തിയ മാർച്ചിനും പിന്നാലെ നടന്ന കുത്തിയിരിപ്പ് സമരത്തിനും ഒടുവിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ, സമീപത്തെ ആകാശവാണി ഭവൻ വളപ്പിൽ പ്രവേശിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

ഒമ്പത് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ വൻ പൊലീസ് സന്നാഹമെത്തി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപൽ തുടങ്ങിയവർക്കും പൊലീസ് ക്രൂരത നേരിടേണ്ടിവന്നു. പൊലീസ് ബസിൽ നിന്ന് പല തവണ ജനൽ വഴി പുറത്തുചാടാൻ ശ്രമിച്ച രാഹുലിനെ പൊലീസ് അകത്തേക്ക് തള്ളി. ആകാശവാണി വളപ്പിൽ നിലത്തുകിടന്ന് പ്രതിരോധിച്ച പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് അമിത ബലപ്രയോഗമാണ് നടത്തിയത്.

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് വലയം തീർത്ത് പൊലീസ് നടപടി തടയാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പവൻ ഖേര, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയൻ, മഹുവ മൊയ്ത്ര തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.

ആകാശവാണി ഭവൻ വളപ്പിനുപുറത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും നിരവധി തവണ ഏറ്റുമുട്ടി. കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയ പ്രവർത്തകർ ചില്ലുകൾ പൊട്ടിച്ച് പുറത്തുചാടി. സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയിരുന്നില്ല. എം.പിയോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടാൻ പൊലീസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും രാഹുൽ പൊലീസിന് മറുപടി നൽകി. സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാത്രി കഴിയാനുള്ള പായ, വിരിപ്പ് തുടങ്ങിയവ കോൺഗ്രസ് നേതാക്കൾ ഇവിടേക്ക് എത്തിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ പാർലമെന്റിനകത്ത് നിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മാർച്ച് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. രാഹുൽ ബാരിക്കേഡിൽ കയറി പ്രതിഷേധിക്കുന്നതിനിടെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് രാഹുൽ കുത്തിയിരിപ്പ് സമരത്തിലേക്കുകടന്ന് പ്രതിഷേധത്തിന് പുതിയ മാനം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi, Priyanka released after 2-hour detention over anti-CEC protest
Next Story