രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകൾ -ബി.ജെ.പി മന്ത്രി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ട്വിറ്ററിലുടെ അപമാനിച്ച് ഹരിയാനയിലെ ബി.െജ.പി മന്ത്രിയുടെ വിവാദ പരാമർശം.
രാഹുലും പ്രിയങ്കയും ജീവിക്കുന്ന പെട്രോൾ ബോംബുകളാണെന്നാണ് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ട്വിറ്ററിൽ പരാമർശിച്ചത്.
‘‘രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും സൂക്ഷിക്കണം. അവർ പെട്രോൾ ബോംബുകളെപ്പോലെയാണ്. അവർ എവിടെ പോകുന്നോ അവിടെയൊക്കെ തീകൊളുത്തി പൊതുമുതൽ നശിപ്പിക്കും.’’ – ഇതായിരുന്നു മുതിർന്ന ബി.ജെ.പി നേതാവിൻെറ ട്വിറ്റർ കുറിപ്പ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുെട കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഉത്തർപ്രദേശിലെ മീററ്റിൽ തടഞ്ഞതിൻെറ പശ്ചാത്തലത്തിലായിരുന്നു ഹരിയാന മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
