റഫാലിൽ മോദിയുടെ പങ്ക് അന്വേഷിക്കണം -രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ അഴിമതി വ്യക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം നടക ്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്രഞ്ച് സർക്കാറും ദസോ കമ്പനിയുമായി വിദഗ്ധ സംഘം ചർച്ച നടത്തു േമ്പാൾതന്നെ പ്രധാനമന്ത്രിയുടെ ഒാഫിസ് സമാന്തര ചർച്ച നടത്തിയത് അനിൽ അംബാനിയെ സഹായിക്കാനാണെന്ന് രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ഒാഫിസ് റഫാൽ ഇടപാടിൽ ബൈപാസ് സർജറി നടത്തുകയാണ് ചെയ്തത്. അങ്ങനെ ചെയ്യുന്നതിന് തീർച്ചയായും ഒരു കാരണമുണ്ട്. അത് കണ്ടെത്തണം. വിമാനം ഇന്ത്യക്ക് നൽകിത്തുടങ്ങുന്ന സമയപരിധി നീട്ടിക്കൊടുത്തതിനെക്കുറിച്ചും അന്വേഷണം നടക്കണം. പ്രധാനമന്ത്രി കുറ്റക്കാരനല്ലെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ല.
ചില ഫയലുകൾ കൈവശംവെച്ച് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീകർ പലരെയും ബ്ലാക്മെയിൽ ചെയ്യുന്നുവെന്ന വെളിപ്പെടുത്തലും ഇതിനിടെ ഉണ്ടായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് രേഖകൾ മോഷ്ടിക്കപ്പെട്ടു എന്ന വാദവും അന്വേഷിക്കപ്പെടണം. ധീരത കാണിക്കുന്ന മാധ്യമ പ്രവർത്തകരെ ശിക്ഷിക്കുന്ന ഏർപ്പാടാണ് സർക്കാർ നടത്തുന്നത്.
മോദിയുടെ ഭരണത്തിൽ കീഴിൽ ‘കാണാതാകൽ’ ഒരു പുതിയ സംഭവമായി മാറിയിട്ടുണ്ട്. റഫാൽ ഫയൽ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് കാണാതാവുന്നു. രണ്ടു കോടി തൊഴിൽ ചെറുപ്പക്കാർക്കിടയിൽനിന്ന് അപ്രത്യക്ഷമാവുന്നു. കർഷകെൻറ ഉൽപന്നങ്ങൾക്ക് ന്യായവില എന്നതും കാണാനില്ല.
ഇന്ത്യ-പാക് വിഷയത്തിൽ പ്രതിപക്ഷം പാകിസ്താനുവേണ്ടി സംസാരിക്കുന്നുവെന്ന േമാദിയുടെ ആക്ഷേപം രാഹുൽ തള്ളിക്കളഞ്ഞു. പാകിസ്താെൻറ പോസ്റ്റർ ബോയ് മോദിയാണ്. സത്യപ്രതിജ്ഞക്ക് അന്നത്തെ പാക് പ്രധാനമന്ത്രിയെ ഡൽഹിക്ക് വിളിച്ചതും പത്താൻകോേട്ടക്ക് ചാരസംഘടനയായ െഎ.എസ്.െഎക്ക് കടന്നുവരാൻ വഴിയൊരുക്കിയതും മോദിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
