വി.ഡി. സവർക്കർ മാനനഷ്ടക്കേസ്: കുറ്റക്കാരനല്ലെന്ന് രാഹുൽ പുണെ കോടതിയിൽ
text_fieldsന്യൂഡൽഹി: വി.ഡി. സവർക്കർ മാനനഷ്ടക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേസ് നടക്കുന്ന പുണെയിലെ എം.പി/ എം.എൽ.എ കോടതിയെ അറിയിച്ചു.
പ്രത്യേക ജഡ്ജി അമോൽ ഷിൻഡെ രാഹുലിനെതിരായ കുറ്റങ്ങൾ വായിച്ചപ്പോൾ കേസിൽ കുറ്റക്കാരനല്ലെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ വാദിച്ചു.
2023 മാര്‍ച്ച് അഞ്ചില്‍ ലണ്ടനില്‍ നടന്ന ഒരു ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരവും അവഹേളനപരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് വി.ഡി. സവര്‍ക്കറുടെ അനന്തരവന്റെ മകന്‍ സത്യകി സവര്‍ക്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ പരാമര്‍ശങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെന്നും സവര്‍ക്കറുടെ പാരമ്പര്യത്തെയും പൊതു പ്രതിച്ഛായയെയും തകര്‍ത്തുവെന്നും ആരോപിച്ചായിരുന്നു പരാതി.
പരാതിക്കാരന്റെ അമ്മ ഹിമാനി അശോക് സവർക്കർ, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ ഇളയ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ മകളാണ്. പരാതിക്കാരൻ ഏതു നിയമ വ്യവസ്ഥ പ്രകാരമാണ് വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ രണ്ട് ‘കുടുംബ വൃക്ഷങ്ങൾ’ സമർപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ കുടുംബ വൃക്ഷത്തിൽ തന്റെ അമ്മ ഹിമാനിയുടെ പേര് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ പരാതിക്കാരനോട് നിർദേശിക്കണമെന്നും പവാർ കോടതിയോട് അഭ്യർഥിച്ചു.
ജൂലൈ 29ന് നടക്കുന്ന അടുത്ത വാദം കേൾക്കലിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വിശദീകരണത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കോടതി സത്യകിയുടെ അഭിഭാഷകൻ കോൽഹത്കറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

