Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ ​കർഷക...

രാജസ്​ഥാനിൽ ​കർഷക റാലിയുമായി​ കോൺഗ്രസ്​; രാഹുൽ നയിക്കും

text_fields
bookmark_border
രാജസ്​ഥാനിൽ ​കർഷക റാലിയുമായി​ കോൺഗ്രസ്​; രാഹുൽ നയിക്കും
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​െൻറ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജസ്​ഥാനിൽ കർഷക റാലി നടത്താനൊരുങ്ങി കോൺഗ്രസ്​. ​െവള്ളിയാഴ്​ച ആരംഭിക്കുന്ന റാലി​ രാഹുൽ ഗാന്ധി നേതൃത്വം നൽക​ുമെന്ന്​ സംസ്​ഥാന അധ്യക്ഷൻ ഗോവിന്ദ്​ സിങ്​ പറഞ്ഞു. പുതിയ കാർഷിക ബില്ലുകൾക്കെതിരെ രാജസ്​ഥാനിലും വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്​.

കർഷക പ്രക്ഷോഭം ശക്​തിപ്പെടുത്തുന്നതി​െൻറ ഭാഗമായി സംയുക്​ത കിസാൻ​ മോർച്ച പ്രഖ്യാപിച്ച ദേശീയപാത തടയൽ സമരത്തിന്​ വലിയ പിന്തണുയാണ്​ ലഭിച്ചത്​. മുൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്​, മുൻ മന്ത്രി വി​ശ്വവേന്ദ്ര സിങ്​ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കർഷക ​േയാഗങ്ങളിൽ വൻ ജനക്കൂട്ടം​ എത്തിയിരുന്നു​. ഇതിന്​ പിന്നാലെയാണ്​ പാർട്ടി സംസ്​ഥാനത്തൊട്ടാകെ റാലി നടത്താൻ ഒരുങ്ങുന്നത്​.

പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിൽ നേര​െത്ത രാഹുൽ ഗാന്ധിയു​െട നേതൃത്വത്തിൽ വൻ റാലികൾ നടത്തിയിരുന്നു. കൂടാതെ, കാർഷിക നിയമത്തിൽ എൻ.ഡി.എയുമായി പിരിഞ്ഞ രാഷ്​ട്രീയ ലോക്​തന്ത്രിക്​ പാർട്ടിയും സംസ്​ഥാനത്ത്​ പ്രതിഷേധത്തിൽ സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhicongress
News Summary - Rahul Gandhi plans 2-day Rajasthan visit next week
Next Story