‘ജീവിത പങ്കാളി എങ്ങനെയായിരിക്കണം?’ ഭാര്യാസങ്കൽപ്പം പങ്കുവെച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ ഏെറക്കാലം ചർച്ച ചെയ്ത വിഷയമായിട്ടും പിടിതാരാതെ വഴുതിക്കളിക്കുകയായിരുന്നു രാഹുൽ. ഇപ്പോഴിതാ തന്റെ മനസിലെ ഭാര്യാസങ്കൽപ്പത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രാഹുൽ. ഭാരത് ജോഡോ യാത്രക്കിടെ അഭിമുഖത്തിനെത്തിയ ബോംബെ ജേണി എന്ന യൂട്യൂബ് ചാനലിലെ അവതാരകനോട് ഭാര്യ സങ്കൽപ്പം എന്താണെന്ന് രാഹുൽ വ്യക്തമാക്കിയത്.
രാഹുലിന്റെ മുത്തശ്ശി ഇനദിര ഗാന്ധിയെ കുറിച്ചുള്ള ചോദ്യമാണ് വിവാഹത്തിൽ അവസാനിച്ചത്. ഉരുക്കു വനിതയായിരുന്നല്ലോ ഇന്ദിര ഗാന്ധി, അവരുമായുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അവർ ഉരുക്കു വനിത മാത്രമായിരുന്നില്ല, മിണ്ടാപ്പാവ എന്ന പേര് കൂടി ഉണ്ടായിരുന്നു. ആരെല്ലാം അങ്ങനെ പരിഹസിച്ചാലും അവർ എന്നും ഉരുക്കു വനിതയായിരുന്നെന്നും രാഹുൽ വ്യക്തമാക്കുന്നു.
ഇന്ദിരയെപ്പോലെ ഉരുക്കു വനിത ജീവിതത്തിലും ഉണ്ടാകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോൾ, ആദ്യ രണ്ട് നിമിഷം രാഹുൽ നിശബ്ദനായി... പിന്നീട് ചിരിച്ചു കൊണ്ട് അത് വളരെ രസകരമായ ചോദ്യമാണെന്നും ഉരുക്ക വനിതയായ മുത്തശ്ശിയുടെ ഗുണഗണങ്ങൾക്കൊപ്പം തന്റെ അമ്മയുടെ ഗുണങ്ങൾ കൂടി തന്റെ പങ്കാളിക്ക് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
ജീവിതത്തിന്റെ സ്നേഹമാണ് മുത്തശ്ശിയെന്നും തന്റെ രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞു. എപ്പോഴും യാത്ര ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. കാറിലും ബൈക്കിലും മറ്റും സഞ്ചരിക്കുന്നതിനേക്കാൾ സൈക്കിൾ ചവിട്ടി യാത്ര ചെയ്യാനാണ് താത്പര്യമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

