Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ ഓർഡിനൻസുകളും...

മൂന്ന്​ ഓർഡിനൻസുകളും കർഷകർക്കെതിരായ ആക്രമണം -രാഹുൽ ഗാന്ധി

text_fields
bookmark_border
മൂന്ന്​ ഓർഡിനൻസുകളും കർഷകർക്കെതിരായ ആക്രമണം -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര​ മോദി സർക്കാർ അവതരിപ്പിച്ച മൂന്നു ഓർഡിനൻസുകൾ കർഷകർക്കും തൊഴിലാളികൾക്കു​ം നേരെയുള്ള ആക്രമണമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കറുത്ത ഓർഡിനൻസുകൾ എന്നു വിശേഷിപ്പിച്ച രാഹുൽ, കർഷകർക്ക്​ താങ്ങുവില ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതി​െൻറ അവകാശം ഈ ഓർഡിനൻസുകളിലൂടെ നിഷേധിക്കുന്നതായും അവരുടെ ഭൂമി നിർബന്ധമായി കോർപറേറ്റുകൾക്ക്​ വിൽപ്പന നടത്താൻ സമ്മർദ്ദം ചെലുത്തുന്നതാണെന്നും ​കുറ്റപ്പെടുത്തി.

കർഷകർക്കെതിരായ മോദിസർക്കാറി​െൻറ മറ്റൊരു ഗൂഡാലോചനയാണിത്​. കർഷകർ മാത്രമാണ്​ ഉൽപ്പന്നങ്ങൾ മൊത്ത വിലയിൽ ചില്ലറ വിൽപ്പന നടത്തുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ്​ ​ചെയ്​തു.


കർഷകരുമായി ബന്ധപ്പെട്ട്​ രണ്ടു ഓർഡിനൻസുകളാണ്​ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ ​േലാക്​സഭയിൽ അവതരിപ്പിച്ചത്​. കർഷകർക്ക്​ അവരുടെ ഉൽപ്പന്നങ്ങൾക്ക്​ പ്രതിഫലം ലഭിക്കുന്നതിനും സാ​േങ്കതിക വിദ്യയിൽ സ്വകാര്യ നിക്ഷേപം സാധ്യമാക്ക​ുന്നതിനും സഹായിക്കുമെന്നും ഓർഡിനൻസ്​ പരിചയപ്പെടുത്തി കൃഷിമ​ന്ത്രി പറഞ്ഞിരുന്നു.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം സംബന്ധിച്ച രണ്ടു ഓർഡിനൻസുകളാണ്​ കേന്ദ്രമന്ത്രി അവതരിപ്പിച്ചത്​. ഓർഡിന​ൻ​സിനെതി​െര കർഷകരും കോൺഗ്രസ്​ ഉൾപ്പെടെ പ്രധാന പ്രതിപക്ഷ പാർട്ടികളും ​പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാർഷിക മേഖലയിൽ കോർപറേറ്റുകളുടെ കടന്നുകയറ്റത്തിന്​ വഴിവെക്കുന്നവയാണ്​ ഓർഡിനൻസുകൾ എന്നാണ്​ പ്രതിപക്ഷത്തി​െൻറ പ്രധാന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi governmentthree ordinanceRahul Gandhi
News Summary - Rahul Gandhi on three ordinances of Modi government
Next Story