
'റഫാലിൽ ഇന്ത്യയുടെ ഖജനാവിൽ നിന്ന് പണം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു'
text_fields
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാണിച്ച് രൂക്ഷ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി. 'റഫാലിൽ ഇന്ത്യയുടെ ഖജനാവിൽനിന്ന് പണം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു' എന്ന് ട്വീറ്റ് ചെയ്താണ്, മുൻ കോൺഗ്രസ് അധ്യക്ഷൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
'പ്രതിരോധ ഇടപാടിലെ ഓഫ്സെറ്റ് കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിൽ റഫാൽ വാങ്ങിയ ഓഫ്സെറ്റ് കരാറിനെപ്പറ്റി ഒന്നും പരാമർശിക്കുന്നില്ല' എന്ന വാർത്ത ഉദ്ധരിച്ചുെകാണ്ടായിരുന്നു രാഹുലിെൻറ വിമർശനം.
അതേസമയം, രാഹുൽ റഫാലിൽ കുടുങ്ങിക്കിടക്കുന്നതിൽ അദ്ദേഹത്തിെൻറ പാർട്ടി നേതാക്കൾക്കുപോലും അനിഷ്ടമുണ്ടെന്ന് ബി.ജെ.പി തിരിച്ചടിച്ചു. റഫാലുമായി 2024ലെ തെരഞ്ഞെടുപ്പ് നേരിടാൻ രാഹുലിനെ ക്ഷണിക്കുകയാണെന്നും െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
