Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​​,ജെ.ഇ.ഇ...

നീറ്റ്​​,ജെ.ഇ.ഇ പരീക്ഷ: സർക്കാറിൻെറ പരാജയങ്ങളിൽ വിട്ടുവീഴ്​ച ചെയ്യാനുള്ളതല്ല വിദ്യാർഥികളുടെ സുരക്ഷ-​ രാഹുൽ

text_fields
bookmark_border
നീറ്റ്​​,ജെ.ഇ.ഇ പരീക്ഷ: സർക്കാറിൻെറ പരാജയങ്ങളിൽ വിട്ടുവീഴ്​ച ചെയ്യാനുള്ളതല്ല വിദ്യാർഥികളുടെ സുരക്ഷ-​ രാഹുൽ
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധിക്കുന്നതിലുള്ള കേന്ദ്രസർക്കാറിൽ പരാജയങ്ങൾക്ക്​ വിട്ടുവീഴ്​ച ചെയ്യാനുള്ളതല്ല നീറ്റ്​, ​ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയെന്ന്​ കോൺഗ്രസ്​​ നേതാവ്​ രാഹുൽ ഗാന്ധി. 'സ്​പീക്ക്​ അപ്പ്​ ഇന്ത്യ' എന്ന തലക്കെട്ടിൽ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ്​ സർക്കാറിനെതിരെ രാഹുലി​െൻറ വിമർശനം.

കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കനുസരിച്ച് നീറ്റ്-ജെ.ഇ.ഇ പരീക്ഷാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല.
സർക്കാർ എല്ലാവരോടും സംസാരിക്കാൻ ശ്രമിക്കുകയും സമവായത്തി​െലത്തുകയും വേണം -വിദ്യാർഥി സമൂഹത്തിനായി സ്​പീക്ക്​ അപ്പ്​ ഫോർ സ്​റ്റുഡൻറ്​ സേഫ്​റ്റിയെന്ന ഹാഷ്​ടാഗോടെ പങ്കുവെച്ച വിഡിയോയിൽ രാഹുൽ കുറിച്ചു.

വിദ്യാർഥികളാണ്​ ഈ രാജ്യത്തിൻെറ ഭാവി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പോകുന്നത്​ വിദ്യാർഥികളാണ്​. എന്തുകൊണ്ടാണ്​ വിദ്യാർഥികളുടെ മേൽ ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കുന്നത്​. വിദ്യാർഥികളുടെ പേരിൽ സർക്കാർ നിർബന്ധം പിടിക്കുന്നത്​ എന്തുകൊണ്ടാണ്​. വിദ്യാർഥികളുടെ ഭാഗം കേൾക്കുക എന്നതും സർക്കാറിനെ സംബന്ധിച്ച്​ പ്രധാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിർണായക പ്രവേശന പരീക്ഷകളായ നീറ്റും ജെ.ഇ.ഇയും സെപ്​തംബറിലാണ്​ നടക്കുക. ജെ.ഇ.ഇ സെപ്റ്റംബർ ഒന്നു മുതൽ ആറ്​ വരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യ​െപ്പട്ട്​ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETJEERahul Gandhi
Next Story