You are here
രാഹുൽ ഗാന്ധി വിദേശ യാത്ര സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ബി.ജെ.പി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി അടിക്കടി നടത്തുന്ന വിദേശ യാത്രകൾ സംബന്ധിച്ച് പാർലമെൻറിന് വിശദീകരണം നൽകണമെന്ന് ബി.ജെ.പി. ‘‘രാഹുലിെൻറ വിദേശ യാത്ര സംബന്ധിച്ച വിവരങ്ങൾ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഓരോ യാത്രയുടേയും ഉദ്ദേശം സംബന്ധിച്ചും അതിനുള്ള സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും അദ്ദേഹം വിശദീകരിക്കണം’’-ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു.
രാഹുൽഗാന്ധി ധ്യാനത്തിനായി വിദേശത്ത് പോയതാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഇൗ മാസം ആദ്യവും അദ്ദേഹം രാജ്യത്തിന് പുറത്ത് പോയിരുന്നു. രാഹുൽഗാന്ധിക്ക് ലോക്സഭയെ അറിയിക്കാൻ കഴിയാത്ത എന്ത് വലിയ രഹസ്യമാണുള്ളത്.? എങ്ങനെയാണ് ഈ ആഢംബര യാത്രകൾക്ക് രാഹുൽഗാന്ധി പണം ചെലവഴിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് 16 തവണയാണ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയത്. ഒരു ജനപ്രതിനിധി എന്ന നിലയിലും മുതിർന്ന കോൺഗ്രസ് നേതാവ് എന്ന നിലയിലും അദ്ദേഹം ഇൗ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി വക്താവ് വ്യക്തമാക്കി.
രാഹുൽ അദ്ദേഹത്തിെൻറ മണ്ഡലമായ വയനാട്ടിേലക്ക് പോകുന്നതിേനക്കാൾ കൂടുതൽ വിേദശയാത്രകൾ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അമേഠിയിലെ ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുക്കാതെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നും ജി.വി.എൽ നരസിംഹ റാവു പരിഹസിച്ചു.