Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോ​​ൺ​ഗ്ര​സി​െൻറ...

​കോ​​ൺ​ഗ്ര​സി​െൻറ നേ​തൃ​ത്വം രാ​ഹു​ലി​നെ ഏ​ൽ​പി​ക്ക​ണം– മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

text_fields
bookmark_border
​കോ​​ൺ​ഗ്ര​സി​െൻറ നേ​തൃ​ത്വം രാ​ഹു​ലി​നെ ഏ​ൽ​പി​ക്ക​ണം– മ​ണി​ശ​ങ്ക​ർ അ​യ്യ​ർ
cancel

ന്യൂഡൽഹി: യു.പിയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസി​െൻറ നേതൃത്വം രാഹുൽ ഗാന്ധിയെ ഏൽപിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് മണിശങ്കർ അയ്യർ. 

പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന റോളിലേക്ക് സോണിയ ഗാന്ധി മാറണമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ രാഹുൽ ഗാന്ധി കോൺഗ്രസി​െൻറ പ്രസിഡൻറാകുമെന്നാണ് പ്രതീക്ഷ. ഇത് കോൺഗ്രസിന് ഉണർവേകും. രാഹുൽ അധികാരം ഏറ്റെടുക്കുന്നതോടെ കോൺഗ്രസി​െൻറ ഏറ്റവും പ്രധാന മാർഗനിർദേശിയാകാൻ സോണിയക്ക് കഴിയും. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ചിലരുമായി സഖ്യമുണ്ടാക്കേണ്ടി വരും. അതാരൊക്കെയാണെന്ന് കാത്തിരുന്ന് കാണാം. രാഹുൽ ഗാന്ധി തെന്നയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥിയെന്നാണ് പ്രതീക്ഷ.

 ബി.ജെ.പിയെ ചെറുക്കാൻ ശക്തമായ സഖ്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ നേതാക്കൾ രംഗത്ത് വന്നതിനിടെയാണ് അയ്യരുടെ പ്രസ്താവന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani shankar aiyar
News Summary - Rahul Gandhi must be made Congress chief: Mani Shankar Aiyar
Next Story