Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിഹസി​ച്ചോളു എന്നാൽ...

പരിഹസി​ച്ചോളു എന്നാൽ ചോദ്യങ്ങൾക്ക്​ ഉത്തരം പറയണമെന്ന്​ മോദിയോട്​ രാഹുൽ 

text_fields
bookmark_border
പരിഹസി​ച്ചോളു എന്നാൽ ചോദ്യങ്ങൾക്ക്​ ഉത്തരം പറയണമെന്ന്​ മോദിയോട്​ രാഹുൽ 
cancel

പട്​ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്​ മറുപടിയുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പരിഹസിച്ചോളു എന്നാൽ താൻ ഉയർത്തിയ ചോദ്യങ്ങൾക്ക്​ മോദി മറുപടി പറയണമെന്ന്​ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അധികാര​ത്തിലെത്തിയ ശേഷം മോദി എത്ര കള്ളപണക്കാരെ അറസ്​റ്റ്​ ചെയ്​തുവെന്ന്​ രാഹുൽ ​ചോദിച്ചു. വിജയ്​ മല്യയും, ലളിത്​ മോഡിയും ഉൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ്​ മോദി ചെയ്​തത്​. രാജ്യത്ത്​ കർഷകർ ആത്​മഹത്യ ചെയ്യു​േമ്പാൾ അതിനെതിരായി പ്രതികരിക്കാതിരുന്ന വ്യക്​തിയാണ്​ മോദിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

ബുധനാഴ്​ച രാഹുൽ ഗാന്ധി ഉന്നയിച്ച്​ ആരോപണങ്ങൾക്കെതിരെ ഇന്ന്​ ന​​​രേന്ദ്ര മോദി മറുപടി പറഞ്ഞിരുന്നു. രാഹുലി​െൻറ വെളിപ്പെടുത്തലോടെ വലിയൊരു ഭൂകമ്പത്തിൽ നിന്ന്​ രാജ്യം രക്ഷപ്പെ​െട്ടന്നായിരുന്ന മോദിയുടെ പരിഹാസം. ​മോദി അഴിമതി നടത്തിയതിന്​ ത​െൻറ പക്കൽ തെളിവുണ്ടെന്നും, ഇത്​ വെളിപ്പെടുത്തിയാൽ ഭ​ൂകമ്പം ഉണ്ടാവുമെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലി​െൻറ ഇൗ പരാമർശത്തിനാണ്​ ഇന്ന്​ മോദി മറുപടി പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiRahul Gandhi
News Summary - rahul gandhi on modi alligations
Next Story