Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപും മോദിയും...

ട്രംപും മോദിയും തമ്മിലുളള ‘കെട്ടിപ്പിടുത്ത നയതന്ത്ര’ത്തെ പരിഹസിച്ച്​ രാഹുൽ

text_fields
bookmark_border
Rahul
cancel

ന്യൂഡൽഹി: മുംബൈ സ്​ഫോടന പരമ്പരയുടെ സൂത്രധാരൻ ഹാഫിസ്​ സഇൗദിനെ വീട്ടു തടങ്കലിൽ നിന്ന്​ വിട്ടയച്ച പശ്​ചാത്തലത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയും ട്രംപുമായുള്ള സൗഹൃദത്തെ പരിഹസിച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ​ മോദിയുടെ ‘കെട്ടിപ്പിടുത്ത നയതന്ത്രത്തി’ (Hugplomacy) ​​െൻറ പരാജയമാണ്​ ഹാഫിസ്​ സഇൗദി​​െൻറ വിടുതലെന്ന്​​ രാഹുൽ ഗാന്ധി പറഞ്ഞു. യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപുമായി നടത്തിയ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. മുംബൈ സ്​ഫോടന പരമ്പരയുടെ സൂത്രധാരനെ വീട്ടു തടങ്കലിൽ നിന്ന്​ വിട്ടയച്ചുവെന്നാണ്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചത്​. 

നരേന്ദ്രഭായ്​, ഭീകരവാദികളുടെ സൂത്രധാരൻ സ്വതന്ത്രനായി. ലശ്​കറെ ത്വയ്യിബയിൽ നിന്ന്​ പാക്​ ​ൈസനിക ഫണ്ട്​ പ്രസിഡൻറ്​ ട്രംപ്​ വേർതിരിച്ചു. കെട്ടിപ്പിടുത്ത നയതന്ത്രം പരാജയ​പ്പെട്ടിരിക്കുന്നു. കൂടുതൽ കെട്ടിപ്പിടുത്തം ഉടനടി ആവശ്യമാണ്​ എന്നാണ്​ രാഹുൽ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. 

ജമാഅത്തുദ്ദഅ്​വ നേതാവും ലശ്​കറെ ത്വയ്യിബ സ്​ഥാപകനുമായ ഹാഫിസ്​ സഇൗദിനെ പാകിസ്​താൻ വീട്ടു തടങ്കലിൽ നിന്ന്​ മോചിപ്പിച്ചതിനു പിറകെയാണ്​ രാഹുലി​​െൻറ പരിഹാസം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDonald TrumpRahul Gandhi
News Summary - Rahul Gandhi Mocks PM Narendra Modi and Donald Trump’s ‘Hugplomacy’- India News
Next Story