രാഹുൽ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് സഭാ മര്യാദ ലംഘനം-സ്പീക്കർ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി സഭാമര്യാദ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ. രാഹുൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും എം.പിമാർക്ക് നേരെ കണ്ണുചിമ്മുകയും ചെയ്തത് ശരിയായില്ല. നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തിെൻറ അന്തസ്സ് രാഹുൽ മാനിക്കണമെന്നും സ്പീക്കർ നിർദേശിച്ചു.
അതേസമയം, രാഹുലിനെ പരിഹസിച്ച് രാജ്നാഥ് സിങ് രംഗത്തുവന്നു. രാഹുലിേൻറത് ചിപ്കോ സമരമാണെന്നാണ് രാജ്നാഥ് സിങ്ങിെൻറ പരിഹാസം. സഭയിൽ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ രാഹുൽ ഗാന്ധി ഭരണപക്ഷ ബഞ്ചിനടുത്തെത്തി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമം ദൗര്‍ഭാഗ്യകരമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, 1984ലെ സിഖ് കലാപത്തിനിടെ ഇതിലും വലിയ ആള്‍ക്കൂട്ട അക്രമണം നടന്നിരുന്നതായും രാജ്നാഥ് ചൂണ്ടിക്കാട്ടി.
