ലേ യാത്രക്കിടെ സൈനികരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി; ത്രിവർണ പതാകയുയർത്തി
text_fieldsലഡാക്കിലെ ലേ യാത്രക്കിടെ സൈനികരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലേയിലെ മാർക്കറ്റ് സന്ദർശിക്കാനെത്തിയതിനിടെയായിരുന്നു സൈനികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സൈനികരോടൊപ്പം ത്രിവർണ പതാകയും അദ്ദേഹം ഉയർത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായായിരുന്നു രാഹുൽ ഗാന്ധി ലേയിലെത്തിയത്. പിന്നീട് യാത്ര ആഗസ്റ്റ് 26 വരെ നീട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം ലഡാക്കിൽ നിന്നും പാംങോങ് ത്സോയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. യാത്രക്കിടെ ഇന്ത്യൻ ഭൂമി ചൈന കയ്യേറിയിട്ടില്ലെന്ന കേന്ദ്രസർക്കാരിന്‍റെ വാദത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. പ്രദേശത്ത് ജീവിക്കുന്നവർ തന്നെ ഇന്ത്യൻ ഭൂമി ചൈന കയ്യേറിയതായി പറയുന്നുണ്ടെന്നും ഇത് സൂക്ഷമമായി നിരീക്ഷിക്കേണ്ട വിഷയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
തങ്ങളുടെ ഭൂമിയിലേക്ക് ചൈനീസ് സൈനികർ കടന്നുകയറിയെന്നും ഭൂമി പിടിച്ചെടുത്തെന്നും പറയുന്നതിനപ്പുറം എന്ത് തെളിവാണ് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും വേണ്ടതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാങോങ്ങിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ബൈക്ക് യാത്ര ബി.ജെ.പി നേതാക്കൾ വിവാദമാക്കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.