നമ്പർ ‘16’ ചർച്ചക്കിട്ട് രാഹുൽ; എന്താണ് ഈ 16ാം നമ്പറിന് പിന്നിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കി നമ്പർ 16 ചർച്ചക്കിട്ട് രാഹുൽ ഗാന്ധി. ലോക്സഭയിൽ നടന്ന പ്രസംഗത്തിൽ രാഹുൽ നിരന്തരം ആവർത്തിച്ച 16ാം നമ്പറിന് പിന്നിൽ എന്താണെന്ന് വൈകാതെ വ്യക്തമാകുമെന്ന സൂചന നൽകിയ രാഹുൽ, ‘16’ എന്ന നമ്പർ എഴുതിയ കടലാസ് സഭയിൽ ഉയർത്തിക്കാട്ടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് ഊർജം നഷ്ടപ്പെട്ട്, ഒന്നിലും താൽപര്യമില്ലാത്ത പോലെയാണ്. ഞാൻ തീയതി നോക്കി, 16. അപ്പോഴാണ് ഞാൻ ചിന്തിച്ചത്, ദൈവമേ, ഇതാണ് നമ്പർ, 16. കടങ്കഥയുടെ മുഴുവൻ ഉത്തരവും 16ാം നമ്പറിലാണ്. എല്ലാം 16 എന്ന നമ്പറിൽ. ഇനി ആർക്കെങ്കിലും ഞാൻ എന്താണ് പറയുന്നതെന്ന് മനസ്സിലായെങ്കിൽ ദയവായി എനിക്ക് മെസേജ് അയക്കൂ. ഞാൻ നോക്കാം എന്നും രാഹുൽ പറയുകയുണ്ടായി.
രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ‘16’ (സിക്സ്റ്റീൻ) എപ്സ്റ്റീനുമായി ഏറെ സാമ്യം തോന്നുന്നു, അല്ലേ?' എന്ന് കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കും തുടക്കമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

