Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാഫീസിലെത്തി പരീക്കറെ...

ഒാഫീസിലെത്തി പരീക്കറെ സന്ദർശിച്ച്​ രാഹുൽ

text_fields
bookmark_border
ഒാഫീസിലെത്തി പരീക്കറെ സന്ദർശിച്ച്​ രാഹുൽ
cancel

പനാജി: ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ സന്ദർശിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധ ി. ഗോവയിൽ അവധി ആഘോഷിക്കുന്ന രാഹുൽ ചൊവ്വാഴ്​ച രാവിലെയാണ്​ പനാജിലെ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയത്​.

പ രീക്കറെ ഒാഫീസിലെത്തി സന്ദർശിച്ചതായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിയ​െട്ടയെന്ന്​ പരീക്കറെ ആശംസിച്ചതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു. തികച്ചും വ്യക്തിപരമായ സന്ദർശനം ആയിരുന്നുവെന്നും​ രാഹുൽ വ്യക്തമാക്കി.

റഫാൽ ഇടപാടിലെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനാൽ പ്രധാനമന്ത്രിക്ക്​ മേൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ഇത്ര ആധിപത്യമെന്ന് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റഫാൽ ഇടപാടിൽ വെളിപ്പെടുത്തലുമായുള്ള ഗോവ ടേപ്പ് പുറത്തിറങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. ഇതുവരെ എഫ്.ഐ.ആർ. പോലും തയ്യാറാക്കിയിട്ടില്ല. ഗോവ ആരോഗ്യമന്ത്രിക്കെതിരേ നടപടിയുമുണ്ടായില്ല. ടേപ്പ് ആധികാരികമാണെന്നതി​​​​െൻറ തെളിവാണിതെന്നും രാഹുൽ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറി​​​​െൻറ കിടപ്പുമുറിയിലുണ്ടെന്ന്​ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണ ഒരു പത്രപ്രവർത്തകനോട് പറയുന്നതി​​​​െൻറ ശബ്​ദസംഭാഷണമാണ് കഴിഞ്ഞമാസം പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar ParrikarRahul Gandhi
News Summary - Rahul Gandhi Meets Manohar Parrikar- India news
Next Story