നീറ്റ് ചോദ്യ ചോർച്ച; ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ചെന്നൈ: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങളെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. തമിഴ്നാട്ടിലെ മാമല്ലപുരത്താണ് രാഹുൽ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിനേക്കാൾ വലിയ ദുഃഖം മറ്റൊന്നില്ലെന്നും തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് അത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
‘വർഷങ്ങളുടെ പരിശ്രമം ഒറ്റ രാത്രികൊണ്ടാണ് തകർക്കപ്പെട്ടത്. ചോദ്യപേപ്പർ ചോർന്നതുകൊണ്ട് സ്വപ്നങ്ങളും സമ്പാദ്യവും ജീവിതവും നഷ്ടമായവരെ പ്രധാനമന്ത്രി കണ്ടിട്ടില്ല. മക്കൾ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന കുടുംബങ്ങളെയും കാണാൻ അദ്ദേഹം തയാറായിട്ടില്ല. വിദ്യാർഥികളോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറയാനുള്ള ധാർഷ്ട്യം പ്രധാനമന്ത്രി കാണിച്ചു. വിദ്യാർഥികൾക്ക് മാപ്പ് നൽകുകയല്ല, അവരോടും കുടുംബത്തോടും മാപ്പുപറയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്’ -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

