തെരഞ്ഞെടുപ്പ് തോൽവി: രാജി നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവി മ ുൻനിർത്തി രാജി പ്രഖ്യാപിച്ച പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തി രിപ്പിക്കാനുള്ള ശ്രമങ്ങൾ പാളുന്നു. തനിക്കു പകരം നെഹ്റു കുടുംബത്തി നു പുറത്ത് മറ്റാരാളെ അധ്യക്ഷസ്ഥാനത്തേക്കു കണ്ടെത്തണമെന്ന് രാഹ ുൽ ഗാന്ധി നേതാക്കളോട് നിർദേശിച്ചു. കൂടിക്കാഴ്ചകൾ റദ്ദാക്കി.
എ.െഎ.സി.സി ഭാരവാഹികളായ അഹ്മദ് പേട്ടൽ, കെ.സി. വേണുഗോപാൽ എന്നിവർ മാത്രമാണ് തിങ്കളാഴ്ച രാഹുലിനെ കണ്ടത്. ശനിയാഴ്ച പ്രവർത്തകസമിതിയെ അറിയിച്ച രാജിതീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നാണ് അവരെ അറിയിച്ചത്. പാർട്ടിയെ കൈവിടുന്ന പ്രശ്നമില്ല. പക്ഷേ, പദവിയിൽ തുടരാനില്ല. പകരക്കാരനെ കണ്ടെത്താനുള്ള സാവകാശമെടുക്കാമെന്നും അദ്ദേഹം രണ്ടു നേതാക്കളെയും അറിയിച്ചുവെന്നാണ് വിവരം.
രാഹുലിെൻറ മനസ്സുമാറ്റാൻ ശ്രമം നടത്തിയ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇനി നിർബന്ധിക്കാനില്ലെന്ന നിലപാടിലത്രെ. തീവ്രമായ പ്രചാരണം നടത്തിയ നേരത്ത് കോൺഗ്രസിെൻറ മറ്റു നേതാക്കൾ രാഹുലിെൻറ മുദ്രാവാക്യം ഏറ്റെടുത്ത് പാർട്ടിക്കുവേണ്ടി ശക്തമായി രംഗത്തിറങ്ങിയില്ലെന്ന ആക്ഷേപമാണ് നെഹ്റു കുടുംബാംഗങ്ങൾക്ക്. പലവട്ടം പിന്തിരിഞ്ഞുനിന്നതിനൊടുവിലാണ് ഒന്നര വർഷം മുമ്പ് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. തെരഞ്ഞെടുപ്പിനുശേഷം ദിശ നിർണയിച്ചു നയിക്കേണ്ട ഇൗ ഘട്ടത്തിൽ രാഹുൽ രാജിസന്നദ്ധനായി ഉൾവലിഞ്ഞുനിൽക്കുന്നത് പാർട്ടിയെ കൂടുതൽ പരിക്കേൽപിക്കുകയും അണികളിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുമെന്ന ആശങ്ക നേതൃനിരയിലുണ്ട്. പകരം വെക്കാൻ ഒരു നേതാവ് ഇല്ലെന്നതും, ആരു വന്നാലും തർക്കങ്ങൾ ഉടലെടുക്കുമെന്നതും പ്രതിസന്ധിയാണ്.
രാഹുൽ പദവിയിൽ തുടർന്നുകൊണ്ടുതന്നെ, ദൈനംദിന കാര്യങ്ങളിൽ പാർട്ടിയെ നയിക്കാൻ വർക്കിങ് പ്രസിഡൻറിനെ നിയോഗിച്ച് തൽക്കാലം മുന്നോട്ടുേപാവുന്നതിനെക്കുറിച്ചും ഇതിനിടയിൽ ചർച്ച നടക്കുന്നു. മുമ്പ് കമലാപതി ത്രിപാഠി, അർജുൻ സിങ് എന്നിവർ വർക്കിങ് പ്രസിഡൻറുമാരായിട്ടുണ്ട്. എന്നാൽ, ഇത്തരം പദവിക്കപ്പുറം, സമഗ്രമായ ഉടച്ചുവാർക്കലും പുതിയ സംഘാടനാരീതിയും ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് കോൺഗ്രസ്.
രാഹുലിെൻറ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല ആവർത്തിച്ചു. പ്രവർത്തക സമിതിയിൽ നടന്ന ചർച്ചകളെക്കുറിച്ച കഥകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
