ഭീകരാക്രമണം: ഔദ്യോഗിക പരിപാടികൾ രാഹുലും പ്രിയങ്കയും റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി ജനറ ൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വിദേശ സ്ഥാനപതിമാരുമായി രാഹുൽ നടത്താനിരുന് ന കൂടിക്കാഴ്ചയും ലഖ്നോവിൽ പ്രിയങ്ക നടത്താനിരുന്ന പത്രസമ്മേളനവുമാണ് റദ്ദാക്കിയത്.
ജി20 രാജ്യങ്ങളിലെയും അയല്‍ രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി നടത്താനിരുന്ന ഇന്നത്തെ കൂടിക്കാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറ്റിവെച്ചത്. ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് കോൺഗ്രസ് അധ്യക്ഷനും സ്ഥാനപതിമാരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന്‍റെ വിദേശനയം രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ചർച്ച. കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗത്തിന്‍റെ തലവനും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ സ്ഥാനപതിമാരെയും മുതിര്‍ന്ന നയതന്ത്രജ്ഞരെയും കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പാക് പ്രതിനിധികളെ വിളിച്ചിരുന്നില്ല. കൂടിക്കാഴ്ചയുടെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. അഫ്ഗാനിസ്താന്‍, ചൈന, നേപ്പാള്‍, ശ്രീലങ്ക, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
കൂടാതെ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഖ്നോവിൽ നടത്താനിരുന്ന പത്രസമ്മേളനമാണ് പ്രിയങ്ക ഗാന്ധി റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
