കത്വ: പ്രതിഷേധം ശക്തമാവുന്നു; അർധരാത്രി കോൺഗ്രസിെൻറ ഇന്ത്യാഗേറ്റ് മാർച്ച്
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലെ കത്വയിൽ എട്ട് വയസുകാരി ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഇതിെൻറ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് അർധരാത്രി ഇന്ത്യഗേറ്റിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് ആസ്ഥാനത്ത് നിന്നാവും മാർച്ച് ആരംഭിക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളും മാർച്ചിെൻറ ഭാഗമാകും.
കത്വ സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസ് മാർച്ച്. കത്വ ബലാത്സംഗത്തിലെ പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലർക്ക് സംരക്ഷിക്കാൻ കഴിയുക. നിഷ്കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, രാജ്യത്തെ െഞട്ടിച്ച കത്വ, ഉന്നാവ സംഭവങ്ങളിൽ ഡൽഹിയിൽ മനുഷ്യാവകശ പ്രവർത്തകരും വിവിധ സംഘടനകളും ഇന്ന് പ്രതിഷേധമുയർത്തിയിരുന്നു. വ്യാഴാഴ്ച പാർലമെൻറ് സ്ട്രീറ്റിലാണ് പ്രതികളായ സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടും കുറ്റുവാളികളെ സംരക്ഷിക്കുന്ന ബി.ജെ.പി സർക്കാറുകൾക്കെതിരെയും ശക്തമായ പ്രതിഷേധം നടന്നത് . പിഞ്ചുകുട്ടികളെയടക്കം പീഡിപ്പിച്ചു കൊല്ലുന്ന കുറ്റവാളികളെ ബി.ജെ.പിസര്‍ക്കാരുകള്‍ സംരക്ഷിക്കുകയാണ്.
അക്രമികളെ സംരക്ഷിച്ച് സ്ത്രീ സുരക്ഷ അട്ടിമറിക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം തുടങ്ങി മുദ്രവാക്യം ഉയർത്തി നടത്തയ പ്രതിഷേധം പാര്‍ലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുമ്പിൽ ബാരിക്കേഡുയര്‍ത്തി തടഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലര്‍ക്കുമെതിരെ ക്രൂര പീഡനങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയും കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരഷിക്കുകയും ചെയ്യുന്ന ഭീതിനിറഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ദാവ്ലെ പറഞ്ഞു.
സി.പി.ഐ നേതാവ് ആനി രാജ, ഷബ്നം ഹാഷ്മി, കവിതാ കൃഷ്ണന്‍, സെഹ്ബ ഫറൂഖി, മൈമുന മൊല്ല തുടങ്ങിയവർ സംസാരിച്ചു. മഹിളാ അസോസിയേഷന്‍, എ.ഐ.പി.ഡബ്ല്യു.എ, എൻ.എഫ്.ഐ.ഡബ്ല്യു, ജെ.എന്‍യു.എസ്.യു, എസ്.എഫ്.ഐ, എ.ഐ.എസ്.എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
