ലോക് സഭാ തെരഞ്ഞെടുപ്പ്: രാഹുലും സോണിയയും പരാജയപ്പെടുമെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും പരാജയപ്പെടുമെന്ന് ബി.ജെ.പി. മോദിക്ക് വാരണാസിയിൽ പോലും വിജയിക്കാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയായാണ് ബി.ജെ.പിയുടെ പ്രസ്താവന.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ കുറിച്ച് ഒാർത്ത് വിഷമിക്കേണ്ട. 2019ലെ സ്വന്തം പ്രകടനത്തെ കുറിച്ച് മാത്രം ഒാർത്താൽ മതിയെന്ന് ബി.ജെ.പി വക്താവ് അനിൽ ബലുനി പറഞ്ഞു. നിലവിെല അവസ്ഥ അനുസരിച്ച് രാഹുലിനും സോണിയാ ഗാന്ധിക്കും അമേത്തിയിലെയും റായ്ബറേലിയിലെയും സീറ്റുകൾ നഷ്ടമാകും. അവർ മണ്ഡലങ്ങളിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. അതിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
പ്രതിപക്ഷം ഒന്നിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാരാണസി സീറ്റ് പോലും നഷ്ടമാവുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസും സമാജ്വാദി പാർട്ടിയും കൈകോർത്താൽ മോദിയുടെ പാടിപ്പുകഴ്ത്തിയ വാരാണസി സീറ്റും പോവും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയസാധ്യത കാണുന്നില്ല. പ്രതിപക്ഷ െഎക്യനീക്കം സജീവമായതും അത് ലക്ഷ്യത്തിലേക്കെത്തുന്നതും തന്നെയാണ് അതിന് കാരണം. യു.പിയിലെയും ബിഹാറിലെയും സഖ്യങ്ങളും തമിഴ്നാട്ടിൽ ഡി.എം.കെ, തൃണമൂൽ, എൻ.സി.പി സഖ്യനീക്കങ്ങളും ചൂണ്ടിക്കാട്ടിയ രാഹുൽ എവിടെയാണ് ബി.ജെ.പി ഇനി വിജയിക്കാൻ പോകുന്നതെന്നും ചോദിച്ചിരുന്നു.
രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവ ഞങ്ങൾ നേടും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങൾ കാണാത്ത ബി.ജെ.പിയുടെ വൻ പതനത്തിനാണ് അവസരമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
