Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്കും...

രാഹുൽ ഗാന്ധിക്കും സംഘത്തിനും ലഖിംപൂർ സന്ദർശിക്കാൻ അനുമതി നിഷേധിച്ച്​ ഉത്തർ പ്രദേശ്​ സർക്കാർ

text_fields
bookmark_border
രാഹുൽ ഗാന്ധിക്കും സംഘത്തിനും ലഖിംപൂർ സന്ദർശിക്കാൻ അനുമതി നിഷേധിച്ച്​ ഉത്തർ പ്രദേശ്​ സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്​​ച ല​ഖിം​പു​ർ ഖേരി സന്ദർശിക്കാനിരുന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള അ​ഞ്ചം​ഗ കോ​ൺ​ഗ്ര​സ്​ സം​ഘത്തിന്​ ഉത്തർ ​പ്രദേശ്​ സർക്കാർ അനുമതി നിഷേധിച്ചു. പ്രദേശത്ത്​ 144 എ നിയമം നിലനിൽക്കുന്നത്​ ചൂണ്ടിക്കാട്ടിയാണ്​ ഉത്തർ പ്രദേശ്​ സർക്കാറിന്‍റെ നടപടി.

സം​ഘ​ത്തി​ന്​ യാ​ത്രാ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​െക.​സി. വേ​ണു​ഗോ​പാ​ൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കഴിഞ്ഞ ദിവസം​ ക​ത്ത​യ​ച്ചിരുന്നു.

ല​ഖിം​പു​രി​ലെ​ത്തി കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​മാ​ശ്വ​സി​പ്പി​ക്കാ​നും വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നു​മാ​ണ്​ യാ​ത്ര​യെ​ന്ന്​ ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചിരുന്നു. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര ത​ട​ഞ്ഞ്​ അ​റ​സ്​​റ്റു ചെ​യ്​​ത പൊ​ലീ​സ്, യു.​പി​യി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കു​ക​യു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സം​ഘം എ​ത്തു​ന്ന​തെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞു.

രാഹുൽ ഗാന്ധി, സചിൻ പൈലറ്റ്​, ചരൺ ജിത്​ ചന്നി, ഭുപേഷ്​ ഭാഗൽ, കെ.സി വേണുഗോപാൽ അടക്കമുള്ള സംഘമാണ്​ സന്ദർശനത്തിന്​ ഒരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Rahul Gandhi-led Congress delegation denied permission for Lakhimpur Kheri visit today
Next Story