Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷിന്റെ രാജി: ആൾക്കടലായി രാംലീല മൈതാനം​; റാലി ഇന്ത്യയുടെ ശബ്ദമെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
ഗ്യാനേഷിന്റെ രാജി: ആൾക്കടലായി രാംലീല മൈതാനം​; റാലി ഇന്ത്യയുടെ ശബ്ദമെന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ആഹ്വാനം ചെയ്ത 'ദില്ലി ചലോ റാലി'യിൽ ഡൽഹി രാംലീല മൈതാനം ആൾക്കടലായി മാറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിന്ന് തുറന്ന വാഹനത്തിലാണ് നേതാക്കൾ പുറപ്പെട്ടത്. ഐക്യത്തിന്റെ പരിച്ഛേദമായി സഖ്യകക്ഷി നേതാക്കളെല്ലാം ഒറ്റ വാഹനത്തിലാണ് കനോട്ട് പ്ലേസിലേക്ക് പുറപ്പെട്ടത്.


ഒന്നാമത്തെ വാഹനത്തിൽ ഒന്നാമതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാത്രയെ നയിച്ചു.മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്.പി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. റാലി ഇന്ത്യയുടെ ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ബിജെപി വോട്ട് കൊള്ള നടത്തിയാണ് ​വിജയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പറഞ്ഞു. ബംഗാളിലേതുപോലെ രാജ്യത്ത് വോട്ടു കൊള്ള നടത്താൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

രാമക്ഷേത്രം കൊള്ളയടിച്ച ബിജെപി ഇനി അധികാരത്തിൽ എത്തില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. രാംലീല മൈതാനം പുതിയ ഇതിഹാസം രചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ശകുനിമാർ’ തെറ്റായ കളികൾ കളിക്കുമ്പോൾ മഹാഭാരത യുദ്ധം നടത്തേണ്ട സാഹചര്യമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് ഡൽഹിയിൽ എത്തിച്ചേർന്നത്. ഇന്ത്യ സഖ്യ പാർട്ടികളെല്ലാം പാർട്ടി പതാകയും ബാനറുകളുമായാണ് റാലിയിൽ അണിനിരന്നത്. രാവിലെ 5.30 മുതൽ തന്നെ റാലിയുടെ വേദിയായ രാംലീല മൈതാനത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാജ്യം ഉറ്റുനോക്കുന്ന പ്രതിഷേധ റാലി മിന്റോ റോഡിൽ തുടങ്ങി കനോട്ട് പ്ലേസ് വഴി രാംലീല മൈതാനത്തെത്തി.

മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാർ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, സി.പി.എം നേതാക്കളായ എം.എ. ബേബി, ജോൺ ബ്രിട്ടാസ്, എ.എ. റഹീം അടക്കമുള്ള നേതാക്കളും റാലിയിൽ അണിനിരന്നു. വിദ്യാർത്ഥി-യുവജന സംഘടനകളായ എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എം.എസ്.എഫ് തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായി.

ഇന്നലെ നടന്ന പ്രതീകാത്മക കുറ്റവിചാരണയിലൂടെ ഗ്യാനേഷ് കുമാറിനെ ഇന്ത്യ സഖ്യം പുറത്താക്കിയിരുന്നു. ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി. ഗ്യാനേഷ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാനാകില്ലെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi leads Opposition march against Gyanesh Kumar
Next Story