മോദി സർക്കാറിനെതിരെ ‘വെളള ടി-ഷർട്ട്’ പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പാവപ്പെട്ടവരോട് പുറംതിരിഞ്ഞുനിൽക്കുന്ന നരേന്ദ്രമോദി സർക്കാറിനെതിരെ ‘വെളള ടി-ഷർട്ട്’ പ്രസ്ഥാനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എക്‌സിലൂടെയാണ് രാഹുൽ ഗാന്ധി തന്റെ ആശയം പങ്കുവെച്ചത്. ‘നിങ്ങൾ സാമ്പത്തിക നീതിയിൽ വിശ്വസിക്കുന്നുവെങ്കിൽ, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളെ എതിർക്കുക, സാമൂഹിക സമത്വത്തിനായി പോരാടുക, എല്ലാത്തരം വിവേചനങ്ങളും നിരസിക്കുക, നമ്മുടെ രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പരിശ്രമിക്കുക, ‘വെള്ള ടീ ഷർട്ട്’ ധരിച്ച് പ്രസ്ഥാനത്തിൽ ചേരുക.
സമ്പത്ത് ചിലരിൽ കുന്നുകൂട്ടാനാണു മോദി സർക്കാരിന്റെ ശ്രമിക്കുന്നത്. അസമത്വം വളരാൻ ഇതിടയാക്കുന്നു. രാജ്യത്തിനു വേണ്ടി ചോരയും വിയർപ്പുമൊഴുക്കി പണിയെടുക്കുന്നവർ അനീതിക്കും അക്രമത്തിനും ഇരകളാകുന്നു. അവർക്കു നീതി നൽകാനുള്ളതാണീ പ്രസ്ഥാനം. https://whitetshirt.in/home/hin വഴിയോ 9999812024 എന്ന നമ്പറിൽ മിസ്ഡ്കോൾ നൽകിയോ പ്രസ്ഥാനത്തിൽ ചേരാം.’- ഇതാണ് രാഹുൽ ഗാന്ധിയുടെ സന്ദേശം.
‘വെളള ടി-ഷർട്ട്’ എന്നത് ഒരു തുണിക്കഷണം മാത്രമല്ല, പാർട്ടിയുടെ അഞ്ച് മാർഗ്ഗനിർദ്ദേശ തത്വങ്ങളുടെ പ്രതീകമാണ്. അനുകമ്പ, ഐക്യം, അഹിംസ, സമത്വം, എല്ലാവർക്കും പുരോഗതി എന്നിവയാണെന്ന് ‘വെള്ള ടീ-ഷർട്ട്' പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

