സചിൻ പൈലറ്റിനായി വാതിൽ തുറന്നിടാൻ കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം തുടരും
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യുവനേതാവ് സചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നതായി റിേപ്പാർട്ട്. സചിൻ പൈലറ്റിനായി വീണ്ടും വാതിൽ തുറന്നിടാനാണ് രാഹുൽ ഗാന്ധിയുടെ ആഗ്രഹമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ബി.ജെ.പിയിലേക്ക് ഇല്ലെന്ന സചിൻ പൈലറ്റിെൻറ പ്രഖ്യാപനത്തിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിെൻറ നീക്കം. നെഹ്റു കുടുംബത്തിന് മുന്നിൽ തന്നെ താറടിക്കാനാണ് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണമെന്ന് സചിൻ പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു. പൈലറ്റിനെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെ താഴെയിറക്കാൻ സചിൻ പൈലറ്റ് ബി.ജെ.പിയുമായി കുതിരക്കച്ചവടം നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു ഗെഹ്ലോട്ടിെൻറ ആരോപണം.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും രാഹുൽ പൈലറ്റുമായി നേരിട്ട് സംസാരിച്ചിരുന്നില്ല. പാർട്ടി വക്താക്കൾ വഴിയായിരുന്നു അനുരജ്ഞന ശ്രമം. എന്നാൽ പ്രിയങ്ക ഗാന്ധി മൂന്നുതവണ സചിൻ പൈലറ്റുമായി ഫോണിൽ ബന്ധെപ്പട്ടിരുന്നു.
ഹരിയാനയിലെ ബി.ജെ.പി സർക്കാറിെൻറ ചെലവിൽ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ഏതാനും കോൺഗ്രസ് എം.എൽ.എമാരെ അവിടെനിന്ന് വിട്ടയക്കണന്ന് എ.ഐ.സി.സി വക്താവ് രൺദീപ്സിങ് സുർജേവാല ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ആതിഥേയത്വം സ്വീകരിക്കുന്നത് നിർത്തണമെന്നും സുർജേവാല ആവശ്യപ്പെട്ടു. എന്നാൽ പൈലറ്റിെൻറ അടുത്ത നീക്കങ്ങൾ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
