Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി ഇന്ന്​ 12...

രാഹുൽ ഗാന്ധി ഇന്ന്​ 12 മണിക്ക്​ വീഡിയോ കോൺഫറൻസിലൂടെ പ്രാദേശിക മാധ്യമങ്ങളെ കാണും

text_fields
bookmark_border
രാഹുൽ ഗാന്ധി ഇന്ന്​ 12 മണിക്ക്​ വീഡിയോ കോൺഫറൻസിലൂടെ പ്രാദേശിക മാധ്യമങ്ങളെ കാണും
cancel

ന്യൂഡൽഹി: മുൻ കോൺഗ്രസ്​ അധ്യക്ഷനും വയനാട്​ എം.പിയുമായ​ രാഹുൽ ഗാന്ധി ഇന്ന്​ ഉച്ചക്ക്​ 12 മണിക്ക്​ മാധ്യമങ്ങളെ കാണും. വിഡിയോ കോൺഫറൻസിങ്​ വഴിയാകും പ്രാദേശിക ചാനൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​  രാഹുൽ ഉത്തരം നൽകുക. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിൻെറയും സമുഹമാധ്യമ അക്കൗണ്ടുകളിലൂടെ വാർത്തസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും.  

നേരത്തെയും ലൈവ്​ പത്രസമ്മേളനങ്ങളുമായി രാഹുൽ രംഗത്തെത്തിയിരുന്നു. ലോക്​ഡൗണിനെത്തുടർന്ന്​ താറുമാറായ  സാമ്പത്തിക രംഗംത്തെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ വിദഗ്​ദരുമായി രാഹുൽ ചർച്ച ചെയ്​തിരുന്നു. റിസർവ്​ ബാങ്ക്​ മുൻ ഗവർണർ രഘുറാം രാജനുമായും നൊബേൽ പുരസ്​കാര ജേതാവ്​ അഭിജിത്​ ബാനർജിയുമായും​ രാഹുൽ നടത്തിയ സംവാദങ്ങൾക്ക്​ വൻ സ്വീകാര്യതയാണ്​ ലഭിച്ചത്​. ഏഴരക്കോടിയാളുകൾ ഈ സംവാദങ്ങൾ കണ്ടതായി കോൺഗ്രസ്​ പറയുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressIndian National CongressPress ConferenceRahul Gandhi
News Summary - Rahul Gandhi to interact with regional electronic news media today- india
Next Story