Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക തെരഞ്ഞെടുപ്പ്: വിജയപുരയിൽ രാഹുലിന്‍റെ റോഡ്ഷോ; ബസവേശ്വരജയന്തി ആഘോഷങ്ങളിലും പങ്കെടുത്തു

text_fields
bookmark_border
rahul gandhi
cancel

ബംഗ്ലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയപുരയിൽ കൂറ്റൻ റോഡ്ഷോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുൽ ഗാന്ധി വീണ്ടും കർണാടകത്തിലെത്തിയത്. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വരജയന്തി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ചിലർ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ബസവജയന്തി ആഘോഷങ്ങളിൽ രാഹുലിനൊപ്പം ഗഡഗ്, ബിൽഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികൾ പങ്കെടുത്തു. കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. ബിജാപൂരിൽ വൻ ജനാവലിയുടെ അകമ്പടിയോടെ രാഹുൽ റോഡ് ഷോയിലും പങ്കെടുത്തു.

രാഹുലിന് അഭിവാദ്യം അർപ്പിക്കാനായി തെരുവുകളിലും കെട്ടിടങ്ങളിലും ആയിരങ്ങൾ തടിച്ചുകൂടി. അവരിൽ പലരും 'രാഹുൽ, രാഹുൽ' മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ലിംഗായത്ത് വോട്ട് പരമാവധി നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi Holds Massive Road Show In Election-Bound Karnataka
Next Story