തമിഴ്നാട്ടിൽ രാഹുലിന്റെ റോഡ് ഷോ, വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ
text_fieldsകോയമ്പത്തൂർ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും കോയമ്പത്തൂർ മേഖലയിൽ പ്രചാരണം നടത്തി.
മൂന്ന് ദിവസത്തെ റോഡ്േഷാക്കായി ശനിയാഴ്ച രാവിലെ 11.30ഒാടെ ഡൽഹിയിൽനിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ വരവേൽപ്പ് നൽകി. പിന്നീട് തുറന്ന ജീപ്പിൽ സിട്ര കാളപട്ടി ജങ്ഷനിൽ സംസാരിച്ചു.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പരിഭാഷപ്പെടുത്തി. തുടർന്ന് കാളപട്ടി സുഗുണ ഒാഡിറ്റോറിയത്തിൽ ചെറുകിട വ്യവസായ യൂനിറ്റുടമകളുമായി ആശയസംവാദം നടത്തി.
ചിന്നിയംപാളയം, തിരുപ്പൂർ ജില്ലയിലെ അവിനാശി ബസ്സ്റ്റാൻഡ്, അനുപർപാളയം എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും രാഹുൽ പെങ്കടുത്തു. സ്വാതന്ത്ര്യസമര പോരാളി തിരുപ്പൂർ കുമരെൻറ സ്മാരക മണ്ഡപം സന്ദർശിച്ച അദ്ദേഹം തിരുപ്പൂർ മേഖലയിലെ വസ്ത്ര നിർമാണ കമ്പനി ഉടമകളുമായും ആശയവിനിമയം നടത്തി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇൗറോഡ്, കരൂർ, ഡിണ്ടുഗൽ ജില്ലകളിലും റോഡ്ഷോ തുടരും.
സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമി വെള്ളിയാഴ്ച വൈകീട്ടാണ് കോയമ്പത്തൂരിലെത്തിയത്.
ശനിയാഴ്ച രാവിലെ കോനിയമ്മൻ കോവിലിൽ ദർശനം നടത്തിയശേഷം രാജവീഥിയിലെ തേർമുട്ടി, ശെൽവപുരം, ഉക്കടം, കുനിയമുത്തൂർ, കിണത്തുക്കടവ്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ഡി.എം.കെയെയും സ്റ്റാലിനെയും അതിനിശിതമായി വിമർശിച്ചും സർക്കാറിെൻറ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രസംഗം.മേഖലയിലെ മുസ്ലിം ജമാഅത്ത് പ്രതിനിധികളുടെ യോഗത്തിലും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

