അമർ ജവാൻ ജ്യോതിയുടെ ചിത്രവുമായി രാഹുൽ ഗാന്ധിയുടെ റിപബ്ലിക് ദിനാശംസ
text_fieldsന്യൂഡൽഹി: അമർ ജവാൻ ജ്യോതിയുടെ ചിത്രവുമായി രാജ്യത്തിന് റിപബ്ലിക് ദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. 1950ലെ റിപബ്ലിക് ദിനത്തിൽ നമ്മുടെ രാജ്യം ശരിയായ ദിശയിലുള്ള ആദ്യത്തെ ചുവടുവെപ്പ് ആത്മവിശ്വാസത്തോടെ നടത്തിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിലേക്കും സമത്വത്തിലേക്കുമായിരുന്നു ആ ചുവടുവെപ്പെന്നും അദ്ദേഹം പറഞ്ഞു.
റിപബ്ലിക് ദിനത്തിലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന സവിശേഷത അമർ ജവാൻ ജ്യോതിയുടെ ചിത്രമാണ്. ട്വിറ്റീനൊപ്പം അമർ ജവാൻ ജ്യോതിയുടെ ഇല്ലുസ്ട്രേഷനാണ് രാഹുൽ ഗാന്ധി ഉൾപ്പെടുത്തിയത്. നേരത്തെ വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണക്കായുള്ള ഇന്ത്യഗേറ്റിലെ അണയാദീപം 'അമർ ജവാൻ ജ്യോതി' സമീപത്തെ ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയിരുന്നു. ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയാണ് അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചത്.
ഇന്ത്യയുടെ സൈനിക ചരിത്രത്തിെൻറ തിളക്കമായി 50 വർഷം ജ്വലിച്ച വിളക്ക് 400 മീറ്റർ അകലെ ദേശീയ യുദ്ധ സ്മാരകത്തിെൻറ ഭാഗമാക്കിയത് രാഷ്ട്രീയവിവാദവും ആയിരുന്നു. രാഹുൽ ഗാന്ധി തന്നെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. റിപബ്ലിക് ദിനത്തിലെ ട്വീറ്റിലും അമർ ജവാൻ ജ്യോതി മാറ്റിയതിലെ കടുത്ത എതിർപ്പാണ് രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

