വിമാനത്തിൽ ലഗേജ് ഉയർത്താൻ കഷ്ടപ്പെട്ട് യാത്രക്കാരി; സഹായഹസ്തം നീട്ടി രാഹുൽ ഗാന്ധി; ചിത്രം വൈറൽ
text_fieldsവിമാനത്തിൽ ലഗേജുമായി കഷ്ടപ്പെടുന്ന സഹയാത്രികയുടെ ലഗേജ് മുകളിലേക്ക് എടുത്തുവെക്കാൻ സഹായിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ.
അഹ്മദാബാദിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് നേതാവ് അമൻ ദൂബെയാണ് ഇതിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സഹയാത്രിക ലഗേജ് എടുത്തുവെക്കാൻ പ്രയാസപ്പെടുന്നത് കണ്ടാണ് അവർക്ക് രാഹുൽ സഹായഹസ്തം നീട്ടിയത്.
വിമാനത്തിനുള്ളിൽ ഒരു സ്ത്രീ ലഗേജ് ഉയര്‍ത്താന്‍ വളരെ കഷ്ടപ്പെടുന്നത് ശ്രദ്ധയിൽപെട്ട രാഹുല്‍ ഗാന്ധി അവരെ സഹായിക്കുകയായിരുന്നുവെന്നാണ് അമന്‍ ദുബെ പറയുന്നത്. രാഹുല്‍ ഗാന്ധി ലഗേജ് എടുത്തുവെക്കുന്നതാണ് ചിത്രം. അവിചാരിതമായാണ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തില്‍ യാത്ര ചെയ്തത്.
'രാഹുൽ ഗാന്ധി അഹ്മദാബാദിലേക്ക് പോകുന്ന വിമാനത്തിൽ തന്നെ കയറിയത് അവിചാരിതമായിരുന്നു. ലഗേജ് എടുത്തുവെക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീ യാത്രക്കാരിയെ കണ്ട് രാഹുൽ ഗാന്ധി അവരെ സഹായിച്ചു. പിന്നീട് രാഹുൽജിയെ കണ്ടു. അദ്ദേഹത്തിന്റെ ലളിത ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു' -അമൻ ദൂബെ ട്വീറ്റ് ചെയ്തു.
ചിത്രത്തെ പ്രശംസിക്കുന്നതോടൊപ്പം, മറ്റു ചിലർ രാഹുലിനെ വിമർശിച്ചും രംഗത്തുവന്നു. എയർ ഹോസ്റ്റസ് അവിടെയുള്ളപ്പോൾ രാഹുൽ എന്തിനാണ് ലഗേജ് എടുത്തുവെച്ചതെന്ന് പലരും ചോദിക്കുന്നു. കോൺഗ്രസ് നേതാവ് ഈ സമയം മാസ്ക് ധരിച്ചില്ലെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

